അത്തോളിയിൽ കിണറിൽ വീണ് യുവാവ് മരിച്ചനിലയിൽ
അത്തോളി : അത്തോളി ചോയികുളം നെല്ലിയായിൽ സനൽ കുമാർ (43 )കിണറിൽ വീണ് മരിച്ചു.
ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ അത്തോളി പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് വീട്ടിനടുത്തുള്ള കിണറിൽ വീണുകിടന്ന സനലിനെ പുറത്തെടുത്തത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ.ഇർഷാദ് കിണറ്റിൽ ഇറങ്ങി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. രണ്ടുദിവസമായി സനൽ കുമാറിനെ കാണാനില്ലായിരുന്നു. അവിവാഹിതനാണ്. അച്ഛൻ: ശങ്കരൻ നായർ . അമ്മ: സുമതി.