അത്തോളിയിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
അത്തോളി:കൺസ്യൂമർ ഫെഡുമായി സഹകരിച്ച് അത്തോളി സർവ്വീസ് സഹകരണ ബേങ്ക് നടത്തുന്ന നീതി മെഡിക്കൽ സ്റ്റോർ അത്തോളി അൽ അഹ്സകോംപ്ലക്സിൽ മന്ത്രി അഡ്വ.പി.എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ആദ്യ വിൽപന നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാനായി വീണ്ടും തെരഞ്ഞെടുത്ത എം.മെഹബൂബിനെ മന്ത്രി ആദരിച്ചു.
ബാങ്ക് സെക്രട്ടറി ടി.പി ശ്രീജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ദിൽന വരച്ച മന്ത്രിയുടെ ഛായചിത്രം ചിത്രകാരി മന്ത്രിക്ക് സമ്മാനിച്ചു.
അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ, ബിന്ദു മഠത്തിൽ, ഒള്ളൂർ ദാസൻ,
ബാലു അത്തോളി, എ.കെ രാജൻ, ടി.മുരളീധരൻ, എം.ലക്ഷ്മി, പി.എം ഷാജി, കെ.എ.കെ ഷമീർ, നളിനാക്ഷൻ കൂട്ടാക്കിൽ, ടി.കെ കരുണാകരൻ, ഗണേശൻ തെക്കേടത്ത്, ഉണ്ണി മൊടക്കല്ലൂർ, ഗോപാലൻ കൊല്ലോത്ത്, മനോജ് പനങ്കുറ, വിജിലസന്തോഷ് സംസാരിച്ചു. ബേങ്ക് പ്രസിഡൻ്റ് ടി.കെ വിജയൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സി.വിജയൻ നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി സഹകരണ ബേങ്ക് നീതി മെഡിക്കൽ സ്റ്റോർ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു