ബാലുശ്ശേരിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തക സംഗമം
ബാലുശ്ശേരിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തക സംഗമം
Atholi News30 Aug5 min

ബാലുശ്ശേരിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തക സംഗമം




ബാലുശ്ശേരി:പാലിയേറ്റീവ് പരിചരണം ആധുനിക വൈദ്യ ശാസ്ത്രത്തിൻ്റെ ഒരു ശാഖയായി ലോകത്തെമ്പാടും വികസിച്ചു വരുമ്പോൾ ഭാവിയിൽ സാമൂഹിക, രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പ്രധാനപ്പെട്ട ഒരു മേഖല സാന്ത്വന പരിചരണത്തിൻ്റേതാകണമെന്ന് ബാലുശ്ശേരി ഗ്രീൻ അറീന ഹാളിൽ ചേർന്ന പാലിയേറ്റീവ് പ്രവർത്തകരുടെ സംഗമം ആവശ്യപ്പെട്ടു.

സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികൾ ബഹുഭൂരിപക്ഷവും വീടുകളിൽ കഴിയുന്നവരാകയാൽ പാലിയേറ്റീവ് പരിചരണം ഗൃഹ കേന്ദ്രീകൃതമാക്കി പ്രവർത്തക സക്വാഡ് വിപുലീകരിക്കാൻ യോഗം തീരുമാനിച്ചു.

സംഘടനയുടെ ബാലുശ്ശേരി മേഖലാ ചെയർമാൻ പി. മുഹമ്മദ് ഫൈസൽ പ്രവർത്തന രേഖ അവതരിപ്പിച്ചു.

news image

പി. സുധാകരൻ മാസ്റ്റർ, സി.ശ്രീധരൻ, ഇ.കെ. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോക്ടർ ഇമ്രാൻ ക്ലാസ്സെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസൈനാർ എമ്മച്ചം കണ്ടി, എൻ.കെ. ദാമോദരൻ മാസ്റ്റർ, രമേശൻ പിണങ്ങോട്ട്, ഇ. ഗിരിധരൻ,ആരിഫ ബീവി, കളരിക്കൽ രാഘവൻ, മുൻ പഞ്ചായത്ത് അംഗം ബാലൻ പാറയ്ക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Recent News