അത്തോളി ആർ.വൈ.ബി എഫ്.എക്ക് മികച്ച നേട്ടം.
കോഴിക്കോട്: ജോളി ഫ്രണ്ട്‌സ് ഫുട്ബോൾ അക്കാദമി -ചെറുവണ്ണൂർ ഫറോക്ക് ബ്രിഡ്ജ് ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പഞ്ചദിന അഖിലകേരള കിഡ്സ് ഫുട്ബോൾ ഫെസ്റ്റ് -24 ൽ അത്തോളി ആർ.വൈ.ബി എഫ്.
എ ക്ക് മികച്ച നേട്ടം.
അണ്ടർ-12 വിഭാഗത്തിൽ ആർ.വൈ.ബി ജേതാക്കൾ ആയപ്പോൾ, അണ്ടർ-10 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
അണ്ടർ-12 വിഭാഗത്തിൽ ഇ. എസ്. സി എടരിക്കോടിനെ 6-1നും ചാലിയാർ എഫ്.എ യെ 8-1 നും പരാജയപ്പെടുത്തി സെമിയിലെത്തിയ RYB ടൈ ബ്രേക്കറിൽ സാക് കല്ലായിയെ പരാജയപ്പെടുത്തിയാണ് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. ഫൈനലിൽ യങ് ഇന്ത്യൻസ് നല്ലളത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ആർ. വൈ. ബി കപ്പിൽ മുത്തമ്മിട്ടത്.
ആർ.വൈ.ബിയിലെ ആത്മിക് മികച്ച കളിക്കാരനായപ്പോൾ, ഹെമിൻ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ-10 വിഭാഗത്തിൽ യഥാക്രമം യങ് ഇന്ത്യൻസ് 4-1, ടി.എസ്. എ അരീക്കോട് 2-1, എ സി മിലാൻ അക്കാദമിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച ആർ വൈ ബി ഫൈനലിൽ എഫ് എഫ് എ ഫറോക്കിനോട് 1-2 ന് പരാജയപ്പെടുകയായിരുന്നു. ടീമിലെ റഫാൻ മികച്ച കളിക്കാരനായും, മുഖ്ത്താർ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.