അത്തോളിയിൽ സ്ഥലം മാറ്റി അറ്റകുറ്റപണി ;
മെമ്പറുടെ നേതൃത്വത്തിൽ ജൽ ജീവൻ വാഹനം തടഞ്ഞു
ആവണി എ എസ്
അത്തോളി : ജൽ ജീവൻ പദ്ധതിക്കായി പൈപ്പിടാൻ കീറിയ റോഡ്
അറ്റകുറ്റ പണിക്ക് എത്തിയ വാഹനം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തടഞ്ഞു.
നിലവിൽ
പുല്ലിമാല - ആശാരിക്കാവ് റോഡിലാണ് പൈപ്പിടാൻ കുഴിയെടുത്ത് റോഡ് നാശമായത് .
വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി
പുല്ലാല മല - ചോയികുളം
റോഡിലെ കീറിയ ഭാഗം അടക്കൽ തുടങ്ങി.
ഇതിൽ പ്രതിഷേധിച്ച്
വാർഡ് 10 ലെ മെമ്പർ
പി കെ ജുനൈസിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞ് പണി നിർത്തിവെപ്പിക്കുകയായിരുന്നു. പറഞ്ഞ സ്ഥലത്ത് പണി തുടങ്ങിയാൽ ജോലി തുടരാമെന്ന തീരുമാനത്തിലാണെന്ന്
വാർഡ് മെമ്പർ പി കെ ജുനൈസ് പറഞ്ഞു . സ്ഥലത്ത് ജൽ ജീവൻ ഉദ്യോഗസ്ഥൻ
താഹയും ഉണ്ടായിരുന്നു.