വിദ്യാലയങ്ങളിൽ രുചിയുള്ള വായന വേണം. കൽപ്പറ്റ നാരായണൻ
വിദ്യാലയങ്ങളിൽ രുചിയുള്ള വായന വേണം. കൽപ്പറ്റ നാരായണൻ
Atholi News23 Jun5 min

വിദ്യാലയങ്ങളിൽ രുചിയുള്ള വായന വേണം. കൽപ്പറ്റ നാരായണൻ



കൊയിലാണ്ടി: ഭൂമിയിൽ കണ്ടുപിടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും ശക്തിയുള്ള ആയുധം ഭാഷയാണെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാസ്റ്റർ. കെപിഎസ് ടി എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വായയ്ക്ക് രുചിയുള്ളതേ നമ്മൾ കഴിക്കുകയുള്ളൂ അതുപോലെ വായനയ്ക്കും രുചിയുള്ളതിനേ വായനക്കാരുണ്ടാവൂ നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വായനയ്ക്ക് രുചികരമായ വിഭവങ്ങൾ ഒരുക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


എം. എസ് ബൈജ റാണി അധ്യക്ഷത വഹിച്ചു.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.

പുസ്തകോത്സവം, കലാപരിപാടികൾ ,

അനുമോദന സഭ, പുസ്ത സമ്മാനം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.


മികച്ച എഴുത്തുകാരെയും വായനക്കാരെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.


ഗായിക

കുമാരി ഹരി ചന്ദന ,

സി.വി ബാലകൃഷ്ണൻ ,

പി. രത്നവല്ലി, എൻ.വി വത്സൻ , കരുണൻ പുസ്തകഭവൻ, വിനീത മണാട്ട് , ഇ.കെ പ്രജേഷ്,

കെ.എം മണി, .

പി.കെ രാധാകൃഷ്ണൻ , കെ.കെ മനോജ്, പി. ബാസിൽ, കെ.പി ഷർഷാദ് എന്നിവർ സംസാരിച്ചു.




ഫോട്ടോ:കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായന സദസ്സ് സാഹിത്യകാരൻ കൽപറ്റ നാരായാണൻ ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News