അത്തോളി റോഡിൽ കുണ്ടും കുഴിയും',  വലിയ ഗർത്തത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു
അത്തോളി റോഡിൽ കുണ്ടും കുഴിയും', വലിയ ഗർത്തത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു
Atholi News15 Jul5 min

അത്തോളി റോഡിൽ കുണ്ടും കുഴിയും',

വലിയ ഗർത്തത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു



സ്വന്തം ലേഖകൻ 

Breaking 


അത്തോളി:അങ്ങാടിയിലെ പ്രധാന റോഡിൽ 

വലിയ ഗർത്തത്തിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു.

ബറോഡാ ടയേഴ്സ് ഉടമ അത്തോളിക്കാവ് ചീടത്തിൽ താഴെ രവീന്ദ്രനാണ് (55) റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് കൈക്ക് പരുക്കേറ്റത്. അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് സ്കൂട്ടർ കുഴിയിൽ ചാടിയത്. ഇന്നലെ രാത്രി 9 30നാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിൻറെ സ്കൂട്ടറിൻ്റെ മുൻഭാഗം ചക്രമടക്കം ഒടിഞ്ഞു തകർന്നുപോയി.

സംസ്ഥാന പാതയുടെ താൽക്കാലിക അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അങ്ങാടിയിലെ ഗർത്തങ്ങൾ ദിനം

പ്രതി വലുതാവുന്നു. അത്തോളി അങ്ങാടിയിൽ മിനർവയ്ക്ക് സമീപം കഴിഞ്ഞ രണ്ടു ദിവസമായി റോഡിൽ വലിയ ഗർത്തം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് ' ദിവസം തോറും അത് വലുതായി കൊണ്ടിരിക്കുകയാണ്. മഴ വെള്ളത്തിൽ പലപ്പോഴും ഈ കുഴി കാണാൻ കഴിയുന്നില്ല.ഓവുചാലും നിറഞ്ഞ് വെള്ളം പുറത്തേക്ക് വരുന്നുണ്ട്. ഈ ഭാഗത്ത് റോഡിന് വീതി കുറവായതിനാലും വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിന് ഇടയിലാണ് ഒരു പുതിയ കുഴികൂടി പ്രത്യക്ഷപ്പെട്ടത്.അധികൃതർ അതിവേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടം ക്ഷണിച്ച് വരുത്തും.

Recent News