2 മില്യൺ പ്രതിജ്ഞ :അത്തോളിയിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല
അത്തോളി : ഗ്രാമ പഞ്ചായത്തിൽ ലഹരിക്കെതിരെ 2 മില്യൺ പ്രതിജ്ഞയുടെ ഭാഗമായി നടന്ന മനുഷ്യ ചങ്ങല തീർത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വേളൂർ ജി എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ റിജേഷും എടക്കര കൊളക്കാട് എ.യു പി സ്കൂളിൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിലും അത്തോളി ഹൈസ്കുളിന് മുമ്പിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രനും ഗിരീഷ് പുത്തഞ്ചേരി വായനശാലയിൽ ലൈബ്രേറിയൻ സബിതയും പ്രതിജ്ഞ ചൊല്ലി കൊടുത്തു . സ്കൂളുകൾ, ഹോസ്പിറ്റൽ, കൃഷിഭവൻ എന്നിവിടങ്ങളിൽ നടന്ന മനുഷ്യ ചങ്ങലയിൽ വെച്ച് പൊതു ജനങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.