പഞ്ചാംഗ ദിനാചരണവും ജ്യോതിഷ സെമിനാറും സംഘടിപ്പിച്ചു
പഞ്ചാംഗം ഏകീകരിക്കണമെന്ന്
ബേപ്പൂർ ടി കെ മുരളീധര പണിക്കർ
കോഴിക്കോട് : ഹൈന്ദവ ആചാര പ്രകാരം പരിപാലിക്കുന്ന കേരളത്തിലെ പഞ്ചാംഗം ഏകീകരിക്കണമെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ ടി കെ മുരളീധര പണിക്കർ
പണിക്കർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചാംഗ ദിനാചരണവും ജ്യോതിഷ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഗണിതം അടിസ്ഥാനപ്പെടുത്തിയാകും പഞ്ചാംഗം ഉപയോഗപ്പെടുത്തേണ്ടത്. സക്രമ സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കിൽ പഞ്ചാംഗ ഗണിതത്തിൽ ന്യൂനതകൾ വരും. ഇക്കാര്യത്തിൽ കൂട്ടായ ചർച്ച ആവശ്യമാണെന്ന് മുരളീധര പണിക്കർ കൂട്ടിച്ചേർത്തു.
ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ
ജ്യോതിഷ സഭ ചെയർമാൻ എം പി വിജീഷ് പണിക്കർ അധ്യക്ഷത വഹിച്ചു.
ഇ എം രാജമണി, കമല പണിക്കർ, ദേവരാജൻ പണിക്കർ എന്നിവർ സംസാരിച്ചു.
തുടർന്ന് സെമിനാർ വിഷയ അവതരണം പി എസ് എസ് വൈസ് ചെയർമാൻ ചെലവൂർ ഹരിദാസ് പണിക്കർ
നിർവ്വഹിച്ചു.
ഉൽക്കയുടെ പതനമാണ് ദിനോസർ പോലുള്ള ജീവികൾക്ക് വംശനാശം സംഭവിച്ചതെന്ന് ചെലവൂർ ഹരിദാസ് പണിക്കർ പറഞ്ഞു.
അനിൽ പണിക്കർ, പ്രമോദ് പണിക്കർ കൊയിലാണ്ടി,തിക്കോടി എന്നിവർ സംസാരിച്ചു.
ജ്യോതിഷ സഭ ജനറൽ സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ സ്വാഗതവും പി എസ് എസ് ജില്ലാ സെക്രട്ടറി വിനോദ് കുമാർ മാടത്തിങ്കൾ നന്ദിയും പറഞ്ഞു.
ഫോട്ടോ :
സെമിനാർ ഉദ്ഘാടനം ജ്യോതിഷ പണ്ഡിതൻ ബേപ്പൂർ ടി കെ മുരളീധര പണിക്കർ നിർവഹിക്കുന്നു