കലിക്കറ്റ് ചേംബർ സർഗ അവാർഡ് സേതുരാമൻ ഐ പി എസിന്
സമ്മാനിച്ചു
മലയാളിക്ക് ഭാഷാ സ്നേഹം കുറവാണെന്ന് എം എൻ കാരശ്ശേരി
കോഴിക്കോട് :മലയാളിക്ക് ഭാഷാസ്നേഹം കുറവാണെന്ന് സാഹിത്യകാരൻ എം എൻ കാരശ്ശേരി.
കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ സർഗ അവാർഡ് ഉത്തര മേഖല ഐ ജിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ സേതുരാമൻ ഐ പി എസിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം വലിയ കാര്യമാണെന്ന് മലയാളിക്ക് വിചാരമില്ല. മലയാളികളുടെ ആഘോഷങ്ങൾ ഇംഗ്ലീഷിലും ആചാരങ്ങൾ മലയാളത്തിലുമാണ് ക്ഷണക്കത്ത് എഴുതുന്നത്.
മറ്റു ഭാഷക്കാർ അവരുടെ ഭാഷയെ പുകഴ്ത്തി ബോർഡ് എഴുതി വെക്കുന്നു. മലയാളി സ്വന്തം ഭാഷയെ സ്നേഹിക്കണമെങ്കിൽ വിദേശ രാജ്യത്ത് ഒന്നിക്കണം, ഇങ്ങനെ മലയാളത്തെ മലയാളികൾ തന്നെ മാറ്റി വെക്കുന്ന സാഹചര്യത്തിലാണ് ഒരു തമിഴന് മലയാള ഭാഷയിലെ രചനക്ക് അക്കാദമിയുടെ അംഗീകാരം കിട്ടുന്നതെന്ന് ഓർക്കണമെന്നും കാരശേരി കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ മേയർ ഡോ.എം ബീന ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്ഥിരോത്സാഹം ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന് സേതു രാമന്റെ ജീവിതം ഓർമ്മപ്പെടുത്തുന്നതായി മേയർ അഭിപ്രായപ്പെട്ടു.
കോഴിക്കോടിന് സാഹിത്യ നഗരം പദവിക്ക് പിന്നിൽ ഒട്ടേറെപ്പേരുടെ സ്ഥിരോത്സാഹം ഉണ്ടായിരുന്നതായും മേയർ പറഞ്ഞു.
എൻ ഐ ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയെ മേയർ ആദരിച്ചു.
ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ
ഇല്ലത്തൊടി , റഫി പി ദേവസി, വിശോഭ് പനങ്ങാട്, ഡോ.കെ മൊയ്തു, എം മുസമ്മിൽ , ടി പി അഹമ്മദ് കോയ, സുബൈർ കൊളക്കാടൻ, എ പി അബ്ദുല്ലക്കുട്ടി, ഹാഷിം കടായ്ക്കലകം എന്നിവർ സംസാരിച്ചു.
ഫോട്ടോ:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഏർപ്പെടുത്തിയ സർഗ അവാർഡ് എം എൻ കാരശ്ശേരിയിൽ നിന്നും ഉത്തര മേഖല ഐ ജിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ സേതുരാമൻ ഐ പി എസ് ഏറ്റുവാങ്ങുന്നു.