പന്നിശല്യത്തിന് പരിഹാരമാകുന്നു ', അത്തോളിയിൽ ഷൂട്ടറെ നിയമിച്ചു
പന്നിശല്യത്തിന് പരിഹാരമാകുന്നു ', അത്തോളിയിൽ ഷൂട്ടറെ നിയമിച്ചു
Atholi News17 Aug5 min

പന്നിശല്യത്തിന് പരിഹാരമാകുന്നു ', അത്തോളിയിൽ ഷൂട്ടറെ നിയമിച്ചു



സ്വന്തം ലേഖകൻ 



അത്തോളി :പഞ്ചായത്തിലെ വ്യാപകമായ പന്നിശല്യം നിയന്ത്രിക്കാൻ ഷൂട്ടറെ നിയമിച്ചു. ഇത് സംബന്ധിച്ച്‌ ഉത്തരവ് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു . ഇതോടെ കണ്ണിപ്പൊയിൽ, കൊളക്കാട്, കൂമുള്ളി, മൊടക്കല്ലൂർ പ്രദേശങ്ങളിലെ പന്നി ശല്യത്തിനാണ് പരിഹാരമാവുന്നത്. ഇവിടങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടു പന്നികളെ വെടി വെച്ചു കൊല്ലാൻ ഷൂട്ടറായ രാജീവ്.ടി.തായാട്ടിനെയാണ് നിയമിച്ചത്. അത്തോളിയിൽ ലൈസൻസുള്ള തോക്കുടമകൾ ഇല്ലാത്തതിനാലാണ് പഞ്ചായത്തിന് പുറത്തുള്ളയാളെ നിയമിച്ചത്. കാട്ടുപന്നിയെ കൊല്ലുന്നതിൻ്റെ ചെലവ് സ്ഥലമുടമ വഹിക്കണം. കൊല്ലുന്ന പന്നികളെ സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിലാണ് സംസ്കരിക്കേണ്ടത്. ഇക്കാര്യം പഞ്ചായത്ത് പ്രസിഡൻ്റ് സാക്ഷ്യപ്പെടുത്തുകയും വേണമെന്നാണ് ചട്ടം.

Recent News