ഈസി മൈഹൈപ്പർ സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു;പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ച
ഈസി മൈഹൈപ്പർ സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു;പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
Atholi NewsInvalid Date5 min

ഈസി മൈഹൈപ്പർ സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു;പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു




അത്തോളി :ഈസി മൈഹൈപ്പർ 

സൂപ്പർ മാർക്കറ്റ് കുനിയിൽ കടവ് ജംഗ്ഷനിൽ അൽ അഹ്സ കോപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സാജിത് കോറോത്തിൻ്റെ നേതൃത്വത്തിൽ മൂന്നാമത് സൂപ്പർ മാർക്കറ്റാണ് അത്തോളിക്ക് ലഭിക്കുന്നത് . 

സംരഭം കൂടുതൽ ഉയർച്ചയിലേക്ക് എത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.തങ്ങളിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി കരിമ്പയിൽ അബ്ദുൽ അസീസ്

ആദ്യ വിൽപ്പന ഏറ്റുവാങ്ങി നിർവ്വഹിച്ചു.

news image

വാർഡ് മെമ്പർ സന്ദീപ് കുമാർ നാലുപുരയ്ക്കൽ ,

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കൊല്ലോത്ത് ഗോപാലൻ , അത്തോളി എൻ ആർ ഐ ഫോറം പ്രസിഡണ്ട് യു കെ ഉസ്മാൻ , ജന.സെക്രട്ടറി എ എം ഉല്ലാസ് , കെ എ കെ ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.

Recent News