അത്തോളി സി.എച്ച് സെന്റർ റമസാൻ ഫണ്ട്  ഏറ്റുവാങ്ങി ',  ഫണ്ട് സമർപ്പണവും അനുമോദനവും സംഘടിപ്പിച്ചു
അത്തോളി സി.എച്ച് സെന്റർ റമസാൻ ഫണ്ട് ഏറ്റുവാങ്ങി ', ഫണ്ട് സമർപ്പണവും അനുമോദനവും സംഘടിപ്പിച്ചു
Atholi News5 Jun5 min

അത്തോളി സി.എച്ച് സെന്റർ റമസാൻ ഫണ്ട്

ഏറ്റുവാങ്ങി ', ഫണ്ട് സമർപ്പണവും അനുമോദനവും സംഘടിപ്പിച്ചു




അത്തോളി:അത്തോളി പഞ്ചായത്ത് മുസ്ലിം ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫണ്ട് കൈമാറലും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദുറഹിമാൻ അധ്യക്ഷനായി. പഞ്ചായത്തിൽ നിന്നും സ്വരൂപിച്ച സി.എച്ച് സെന്റർ റമസാൻ ഫണ്ട് സി.കെ അബ്ദുറഹിമാനിൽ നിന്നും സി.എച്ച് സെന്റർ ജനറൽ മാനേജർ കെ.കെ അബ്ദു റഹിമാൻ ഏറ്റുവാങ്ങി. കേരള ഹൈക്കോടതിയിൽ വക്കീലായി എൻറോൾ ചെയ്ത യൂത്ത് ലീഗ് പഞ്ചായത്ത് മുൻ ട്രഷറർ അഡ്വ.ഡാനിഷ് പയ്യം പുനത്തിലിനെ അനുമോദിച്ചു. സാജിദ് കോറോത്ത് ഉപഹാരം നൽകി. കരിമ്പയിൽ അബ്ദുൽ അസീസ്, വി.എം സുരേഷ് ബാബു,എം.സി ഉമ്മർ , യു.എ ഗഫൂർ ,അബ്ദുൽ അഹദ്, നിസാർ കൊളക്കാട്, ഹാരിസ് പാടത്തിൽ, കെ.എം അസീസ്,ഹൈദരലി കൊളക്കാട് സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.പി അബ്ദുറഹിമാൻ സ്വാഗതവും സെക്രട്ടറി സലീം കോരോത്ത് നന്ദിയും പറഞ്ഞു.




ചിത്രം:അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. ഡാനിഷ് പയ്യം പുനത്തിലിനെ സാജിദ് കോറോത്ത് അനുമോദിക്കുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec