ഭീതി പരത്തി പരസ്യ മദ്യപാനവും വിൽപ്പനയും :
കൊങ്ങന്നൂരിൽ 'ജാഗ്രത സമിതി'
പൊതുജനങ്ങളുടെ പിന്തുണ വേണമെന്ന് പഞ്ചായത്ത് അംഗം
പി കെ ജുനൈസ്
അത്തോളി : ജന ജീവിതത്തെ പ്രയാസത്തിലാക്കി
തുടരുന്ന പരസ്യ മദ്യപാനവും വിൽപ്പനയും തടയിടാനായി കൊങ്ങന്നൂർ കേന്ദ്രീകരിച്ച് ജാഗ്രത സമിതി രൂപീകരിച്ചു .
സമിതിയുടെ താൽക്കാലിക കമ്മിറ്റി നിലവിൽ വന്നു.
കൊങ്ങന്നൂർ പുതിയ വായനശാല ഹാളിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് അംഗം പി കെ ജുനൈസ് ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങളുടെ പിന്തുണ വേണമെന്ന് ജുനൈസ് പറഞ്ഞു
വായനശാല പ്രസിഡന്റ് അഷറഫ് കളത്തിൽ
അധ്യക്ഷത വഹിച്ചു.
എൻ പ്രദീപൻ വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ പി കെ ജുനൈസ് , കെ സാജിത ടീച്ചർ, ഫൗസിയ ഉസ്മാൻ,
എ എം സരിത എന്നിവരാണ് രക്ഷാധികാരികൾ .
പ്രസിഡന്റ് - കെ ശശികുമാർ , വൈസ് പ്രസിഡന്റ്മാർ - അജീഷ് അത്തോളി, എൻ രാധ, അസീസ് കമ്മോട്ടിൽ, സജീഷ് ആനപ്പാറമ്മൽ , സെക്രട്ടറി - എൻ പ്രദീപൻ , ജോയിന്റ് സെക്രട്ടറിമാർ - ഇ അനിൽ കുമാർ , പി ഇല്യാസ്, സാറ ടീച്ചർ, പി കെ മുനീർ . ട്രഷറർ - പി കെ ശശി.
കഴിഞ്ഞ ദിവസം കൊങ്ങന്നൂർ എ എൽ പി സ്കൂളിന് സമീപം പരസ്യ മദ്യ വിൽപ്പന നടത്തുന്നതിനിടെ റിട്ട. സർക്കാർ ജീവനക്കാരനെ പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ ഉണർന്നത്. വരും ദിവസങ്ങളിൽ വിപുലമായ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം.