അത്തോളിയിൽ  സർക്കാർ   സർവ്വീസിൽ നിന്നും 9 പേർ വിരമിച്ചു
അത്തോളിയിൽ സർക്കാർ സർവ്വീസിൽ നിന്നും 9 പേർ വിരമിച്ചു
Atholi News31 May5 min

അത്തോളിയിൽ  സർക്കാർ 

സർവ്വീസിൽ നിന്നും 9 പേർ വിരമിച്ചു



സ്വന്തം ലേഖകൻ 



അത്തോളി: വിവിധ സർവീസുകളിൽ നിന്നായി അത്തോളിയിലെ സ്ഥാപനങ്ങളിൽ നിന്നും അത്തോളിക്കാരുമായ 9 പേർ ഇന്ന് വിരമിച്ചു. 25 ലേറെ വർഷം സർവീസ് ഉള്ളവരാണ് ഇവരിൽ അധികവും.

news image

വിരമിച്ചവർ ഇവരാണ്.


എം.ജയകൃഷ്ണൻ

ആലപ്പുഴ കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ചു. ഇതിന് മുൻപ്

 കോഴിക്കോട് സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്നു. അത്തോളി GVHSS ൽ ദീർഘകാലം അധ്യാപകനായിരുന്നു. പൂക്കോട് മാണിക്കോത്താണ് താമസം.


എൻ.പ്രദീപൻ, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. 29 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് വിരമിച്ചു. കൊങ്ങന്നൂർ സ്വദേശിയാണ്. അത്തോളി പഞ്ചായത്ത് മുൻ സെക്രട്ടറിയായിരുന്നു.


സി. പ്രകാശൻ

കോഴിക്കോട് ഇ എസ് ഐ യിൽ നിന്നും സീനർ ഗ്രേഡ് ഫാർമസിസ്റ്റ് ആയി വിരമിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറുമാണ്.



ഡോളി തോമസ്

അത്തോളി ആയുർവേദ ഡിസ്പെൻസറിൽ നിന്നും 19 വർഷത്തെ സേവനത്തിനു ശേഷം ഫാർമസിസ്റ്റായി വിരമിച്ച ഡോളി തോമസ് അത്തോളി കാവിലെ കുനിയിൽ വീട്ടിലാണ് താമസം.


ഷാജു മാസ്റ്റർ

എടക്കര കൊളക്കാട് എയുപി സ്കൂളിൽ ഹിന്ദി അധ്യാപകനായി 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. തലക്കുളത്തൂരിലെ പറമ്പത്ത് ആണ് താമസം 


സുരേഷ് ബാബു മാസ്റ്റർ കോഴിക്കോട് തിരുവണ്ണൂർ ജി യു പി സ്കൂളിലെ അധ്യാപകനായി വിരമിച്ചു. 33 വർഷത്തെ സർവീസ് ഉണ്ട്. കൊളക്കാട് ചെറുകരത്താഴ നെല്ലിട്ടാം വീട്ടിലാണ് താമസം.


മൃദുല കുമാരി ടീച്ചർ തോരായി എ എം എൽ പി സ്കൂളിൽ നിന്നും 31 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. കുന്നത്തറയാണ് വീട്


കെ.കമലടീച്ചർ

26 വർഷത്തെ അധ്യാപക സേവനത്തിനുശേഷം അത്തോളി ജിവിഎച്ച്എസ്എസ് നിന്നും വിരമിച്ചു. മാവേലി സ്റ്റോറിന് സമീപം പീടിക കണ്ടിയിലാണ് വീട്.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec