ഗാന്ധി റോഡില്‍ ബസ്സിൽ സ്‌കൂട്ടറിടിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് : ഗാന്ധി റോഡില്‍ ബസ്സിൽ സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
കല്ലായി പള്ളിക്കണ്ടി മൊയ്തീന്‍ കോയയുടെ മകന്‍ മെഹഫൂദ് സുല്‍ത്താന്‍ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അര്‍ബന്‍ നജ്മത്ത് മന്‍സില്‍ മജ്‌റൂഹിന്റെ മകള്‍ നൂറുല്‍ ഹാദി (18) എന്നിവരാണ് മരിച്ചത്.
ജെഡിടി ബി എ വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി .ബീച്ച് ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. ഗാന്ധി റോഡ് പാലത്തില്‍ നിന്നും സ്‌ക്കൂട്ടര്‍ ബീച്ച് ഭാഗത്തേയ്ക്ക് പോകുകയിരുന്നു. എതിരെ കടന്ന് വന്ന ബേപ്പൂര്‍ പുതിയപ്പ ബസ്സിൽ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.