മൊടക്കല്ലൂർ എ യു പി സ്കൂളിൽ കെ വി ഗംഗാധാരൻ അനുസ്മരണം :ദുരന്ത മേഖലകളിലെ റെഡ്ക്രോസ് പ്രവർത്തനം ശ്ലാഘനീ
മൊടക്കല്ലൂർ എ യു പി സ്കൂളിൽ കെ വി ഗംഗാധാരൻ അനുസ്മരണം :ദുരന്ത മേഖലകളിലെ റെഡ്ക്രോസ് പ്രവർത്തനം ശ്ലാഘനീയമെന്ന് പി. ബാബുരാജ്
Atholi News28 Jul5 min

മൊടക്കല്ലൂർ എ യു പി സ്കൂളിൽ കെ വി ഗംഗാധാരൻ അനുസ്മരണം :ദുരന്ത മേഖലകളിലെ റെഡ്ക്രോസ് പ്രവർത്തനം ശ്ലാഘനീയമെന്ന് 

പി. ബാബുരാജ്




അത്തോളി:ദുരന്ത മേഖലകളിലെ റെഡ്ക്രോസ് പ്രവർത്തനം ശ്ലാഘനീയമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ് .

മൊടക്കല്ലൂർ എ യു പി സ്കൂളിൽ കെ വി ഗംഗാധരൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ്പ മുതൽ കോവിഡ് വരേയും, അതിതീവ്ര മഴ മൂലമുണ്ടായ പ്രളയകാലത്തും റെഡ്ക്രോസ് പ്രവർത്തകർ നൽകിയ സേവനം ശ്രദ്ധേയവും അഭിനന്ദനീയവുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു . 

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സിക്രട്ടറിയും ജൂനിയർ റെഡ് ക്രോസ് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കെ.വി ഗംഗാധരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തിലായിരുന്നു അനുസ്മരണം.  യോഗത്തിൽ ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഡോ: പി. സുരേഷ്, ദീപു മൊടക്കല്ലൂർ, ഷാൻ കട്ടിപ്പാറ, രഞ്ജീവ് കുറുപ്പ്, ബൈജു കൂമുള്ളി, പി.വി ഭാസ്കരൻ, ടി.ഇ കൃഷ്ണൻ , അഡ്വ.എം. രാജൻ, ടി.എ അശോകൻ , ബാലരാമൻ മഠത്തിൽ, കെ.കെ അശോകൻ , സലീം പുല്ലടി എന്നിവർ സംസാരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec