കേരള മർക്കന്റയിൽ ബാങ്ക് :പുതിയ ഭരണ സമിതിയായി ,
ചെയർമാൻ വിജയൻ പി മേനോൻ
കോഴിക്കോട് : കേരള മർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്കിന് 2023 - 28 വർഷത്തെയ്ക്ക്
പുതിയ ഭരണ സമിതിയായി.
വിജയൻ പി മേനോൻ ( ചെയർമാൻ ),
വി കെ വിനോദ്
( വൈസ് ചെയർമാൻ) ഉൾപ്പെട്ട 13 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.
റിട്ടേണിങ് ഓഫീസർ പി പി സുധീർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭരണസമിതി അംഗങ്ങൾക്ക് ബാങ്കിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കേരള കോ- ഓപ്പറേറ്റീവ് അർബ്ബൻ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ ടി പി ദാസൻ ഉദ്ഘാടനം ചെയ്തു.
സി പി ഐ എം ജില്ല സെക്രട്ടറി പി മോഹനൻ മാസ്റ്റർ മുഖ്യാതിഥിയായി.
എൻ എം ഡി സി ചെയർമാൻ മുഹമ്മദ്,
സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
എം ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എ വി എം കബീർ എന്നിവർ സംസാരിച്ചു.
സി ഇ ഒ -എ ബാബുരാജ് സ്വാഗതവും ബാങ്ക് ഡയറക്ടറും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ
ഒ രാജഗോപാൽ നന്ദിയും പറഞ്ഞു.
എ അഹമ്മദ് കുട്ടി,
എ വി എം കബീർ,
കെ കെ മൊയ്തീൻ കോയ , ഒ രാജ ഗോപാൽ, വരുൺ ഭാസ്ക്കർ, ഇ സുകുമാരൻ , പി ബിന്ദു, ബിന്ദു, പി വിനീത ,
ടി ജയരാജൻ, അഡ്വ. എം സഫ്ദർ ഹാഷ്മി എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങൾ .
ഫോട്ടോ 1-: സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗം ടി. പി ദാസൻ ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ വിജയൻ p മേനോൻ സമീപം.