കൊളത്തൂര്‍ സ്‌ക്കൂള്‍ 1987 ബാച്ച് എസ്എസ്‌സി വിദ്യാര്‍ഥികളുടെ 'ഒത്തുകൂടാം ഒരുവട്ടം കൂടി' കൂട്ടായ്മ നടത്തി
കൊളത്തൂര്‍ : കൊളത്തൂര്‍ ഗുരുവരാനന്ദ സ്വാമി മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1987 ബാച്ചിലെ എസ് എസ് സി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 'ഒത്തുകൂടാം ഒരുവട്ടം കൂടി' സംഘടിപ്പിച്ചു. ഇപ്പോള്‍ വിവിധയിടങ്ങളിലായി കഴിയുന്നവരടക്കം നൂറോളം പേര്‍ സ്‌ക്കൂള്‍ മുറ്റത്ത് വീണ്ടും ഒത്തു കൂടിയപ്പോള്‍ അത് അവര്‍ക്ക് ഗൃഹാതുര സ്മരണയായി മാറി. കലാകായിക രംഗത്തെ സര്‍ഗ പ്രതിഭകളായിരുന്ന പലരും അവരുടെ ഓര്‍മകള്‍ അയവിറക്കി. പോലീസ്, മിലിട്ടറി, കോടതി,അംഗനാവാടി, വിദേശം തുടങ്ങിവിവിധമേഖലയില്‍ ജോലിചെയ്യുന്നവരടക്കം വാര്‍ഡ് അംഗങ്ങളായവര്‍ വരെ കൂട്ടായ്മയില്‍ പങ്കെടുത്തു.പഴയ വിദ്യാര്‍ഥികളായ അവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. കവി രഘുനാഥന്‍ കൊളത്തൂര്‍ ആശംസ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ടി. രത്നദാസ് അധ്യക്ഷനായി.കനകരാജന്‍ കൂമുള്ളി, റസിയ സംസാരിച്ചു. ഉണ്ണിക്കൃഷ്ണന്‍,വല്‍സന്‍,ഹരീഷ്,ശര്‍മിള, പ്രമീള, പ്രശാന്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.