കുട്ടികളെക്കാൾ ആദ്യം രക്ഷിതാക്കൾ പഠിക്കുന്ന കാലമാണിതെന്ന് സച്ചിൻ ദേവ് എം എൽ എ
എം എൽ എ എക്സലൻസ് അവാർഡ് സമ്മാനിച്ചു
ആവണി എ എസ്
അത്തോളി : കുട്ടികൾ എ പ്ലസ് നേടാൻ അവരെക്കാൾ ആദ്യം രക്ഷിതാക്കൾ പഠിക്കുന്ന കാലമാണിതെന്ന് സച്ചിൻ ദേവ് എം എൽ എ
അഭിപ്രായപ്പെട്ടു.
ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ സ്കൂളിൽ നിന്നും എസ് എസ് എൽ സി യ്ക്കും
പ്ലസ് ടു വിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം എൽ എ എക്സലസ് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പത്താം ക്ലാസിൽ
ഫുൾ എ പ്ലസ് നേടുക എന്നത് വാശിയേറിയ ലക്ഷ്യമായി മാറി.
പഴയ കാലത്ത് കുട്ടികൾ മാത്രമായി പഠിച്ചു, ഇപ്പോൾ കുട്ടികളെക്കാൾ ആദ്യം രക്ഷിതാക്കൾ പഠിക്കുന്ന സ്ഥിതിയായി.
മക്കളെ എങ്ങിനെയാണ് പഠിക്കേണ്ടത് എന്ന തയ്യാറെടുപ്പോടെ ,
എ പ്ലസ് നേടാൻ പ്രാപ്തരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ഓരോ രക്ഷിതാക്കളും മാറിയ കാലമാണിത്. വിദ്യഭ്യാസ നിലവാരവും സങ്കല്പവും മാറി, വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പുരോഗതി ഉണ്ടായത് നാടിൻെ സംസ്‌ക്കാരത്തിൻ്റ ഭാഗമാണെന്നും
എം എൽ എ കൂട്ടിച്ചേർത്തു.
സൗജന്യ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനക്ക് പുറമേ നിയോ ഹെൽത്ത് പാക്കേജുകളും നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരിക്കുന്നു.
2620 രൂപ ചിലവ് വരുന്ന ടെസ്റ്റുകൾ 1300രൂപക്ക് സ്കാനിംഗ് ഉൾപ്പടെ ചെയ്തു കൊടുക്കുന്നു.
ശനിയാഴ്ച രാവിലെ
അത്തോളി ലക്സ്മോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ
വി എം കുട്ടികൃഷ്ണൻ , ബിന്ദു രാജൻ , രൂപലേഖ കൊമ്പിലാട് ,
ടി പി ദാമോദരൻ ,
സി എച്ച് സുരേഷ് , പന്താലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
ബിന്ദു മഠത്തിൽ, സുധാ കാപ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി , കോട്ടൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സിജിത്ത് , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ കെ കെ ശിവദാസൻ,
ടെക്സ് ഫെഡ് ചെയർമാൻ പി കെ മുകുന്ദൻ , സി പി എം പ്രതിനിധി പി എം ഷാജി , കോൺഗ്രസ് പ്രതിനിധി സന്ദീപ് നാലുപുരയ്ക്കൽ, മുസ്ലീം ലീഗ് പ്രതിനിധി അഹമ്മദ് കോയ , ആർ ജെ ഡി പ്രതിനിധി
പി വസന്തകുമാർ ,എൻ സി പി പ്രതിനിധി
പി സുധാകരൻ മാസ്റ്റർ സൈലം ഫാക്കൽറ്റീസുകാരായ ആർ ദിഷ്ണ, കെ അക്ഷയ്
എന്നിവർ സന്നിഹിതരായി
ബാലുശ്ശേരി മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതി ബാക്ക് അപ്പിൻ്റെ ഭാഗമായാണ് എക്സലസ് അവാർഡ്.
മണ്ഡലം വിദ്യാഭാസ സമിതി കൺവീനർ സി കെ വിനോദ് സ്വാഗതവും മണ്ഡലം വികസന മിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ നന്ദിയും പറഞ്ഞു.
എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളും
എം എൽ എ യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഫോട്ടോ- 1 :അത്തോളി ലക്സ്മോർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം എൽ എ എക്സലസ് അവാർഡ് സമ്മാനിച്ച് സച്ചിൻ ദേവ് എം എൽ എ സംസാരിക്കുന്നു