
അത്തോളി കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണം ആഘോഷിച്ചു
അത്തോളി :സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 6 പതിറ്റാണ്ട് പിന്നിട്ട കൃഷ്ണ കമേർസ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻ്റ് കമ്പ്യൂട്ടർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ
ഓണം ആഘോഷിച്ചു.
അത്തോളി ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ സി എം സജീന്ദ്രൻ,റിട്ട:ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബി.കെ ഗോകുൽദാസ് , സിത്താര സുദർശൻ,
റിട്ട:ഹെഡ്മിസ്ട്രസ് ഷീല ടി, കെ.സി വിജയൻ, അഷറഫ് ചീടത്തിൽ, അധ്യാപകരായ സി അഭിനന്ദ് , പി ജമാൽ , രമ്യ പങ്കെടുത്തു. ഗാനാലാപനവും ഓണപ്പൂക്കളവും സദ്യയും ഒരുക്കിയിരുന്നു.