പറമ്പത്ത് ശ്രീകുമാരാശ്രമം എൽ പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലന്ന് പരാതി
തലക്കുളത്തൂർ : ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നതായി പരാതി. പറമ്പത്ത് ശ്രീകുമാരാശ്രമം എൽ പി സ്കൂളിൻറെ കെട്ടിടത്തിനാണ് ഫിറ്റ്നസ് ഇല്ലാത്തത്. ക്രമപ്രകാരമല്ലാത്ത കെട്ടിടങ്ങൾ ഉള്ളതുകൊണ്ടാണ് ഫിറ്റ്നസ് അനുവദിക്കാത്ത തെന്ന് ഗ്രാമ പഞ്ചായത്ത് എഞ്ചിനീയർ പറഞ്ഞു .
300 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ആണെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതരമായി വീഴ്ചയാണെന്ന് കാണിച്ച് സി.കെ.ധീരജ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് പരാതി നൽകി.കഴിഞ്ഞവർഷവും ഈ വിദ്യാലയം പ്രവർത്തിച്ചത് നിയമാനുസൃതമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആണെന്നും ആരോപണമുണ്ട്.
നിസാര കാര്യത്തിന്റെ പേരിൽ ഫിറ്റ്നസ് നിഷേധിക്കുകയാണ് ,ഇതിനെതിരെ കഴിഞ്ഞവർഷം കോടതി ഇളവ് അനുവദിച്ചതിന്റെ പേരിലാണ് പ്രവർത്തിച്ചത് ഈ വർഷവും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് സ്കൂൾ മാനേജർ അനിൽകുമാർ പറഞ്ഞു.