തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകം ; സഹോദരൻ മരിച്ചനിലയിൽ
തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകം ; സഹോദരൻ മരിച്ചനിലയിൽ
Atholi NewsInvalid Date5 min

തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകം ; സഹോദരൻ മരിച്ചനിലയിൽ






കോഴിക്കോട്: തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതാവുകയും. പ്രമോദിനായി പൊലീസ് ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു 



തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവ​ഹിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു . കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.


പ്രമോദിനായി ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

Recent News