കുളത്തിൽ ജൈവകൃഷി :വിളവെടുത്തു
മാതൃകയായി യുവ കർഷകർ
കോഴിക്കോട് : ഗ്രീൻ വെജ് ജൈവ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവണ്ണൂർ ആൽത്തറയ്ക്ക് സമീപത്തെ കുളത്തിന് സമീപം കൃഷി ചെയ്ത ജൈവ ചീര കൃഷി വിളവെടുത്തു.
കർഷകനായ
സിദ്ദിഖ് തിരുവണ്ണൂരും സുഹൃത്ത് നൗഫൽ നടുവിലകവും ചേർന്ന്
കഴിഞ്ഞ 6 മാസമായി കൃഷി പരിപാലിക്കുന്നു.
വിളവെടുപ്പ് കൃഷി അസി. ഡയറക്ട്ർ പി ജെ വിനോദ് നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ ആയിശാബി പാണ്ടികശാല മുഖ്യതിഥിയായി.
സഹജ ഓർഗാനിക് ഡയക്ടർ എൽ കെ വൈദ്യനാഥ്, കുഞ്ഞാലി തിരുവണ്ണൂർ എന്നിവർ സംസാരിച്ചു.
കുളത്തിലേക്ക് ഇറങ്ങിയുള്ള കെട്ടിലാണ് ചട്ടികളിൽ ചീര നട്ടത്.
പെട്ടെന്ന് പൂവിടാത്ത ബ്ലാത്താങ്കരയിനമാണിത്. അതിനാൽ ഏറെക്കാലം ചീരത്തണ്ട് മുറിച്ചെടുക്കാനാകും. രാവിലെയും വൈകിട്ടും ഒരുപോലെ വെയിൽ ലഭിക്കും. കുളത്തിന് മീതെ ആയാതിനാൽ തണുപ്പും കിട്ടും. വെണ്ട, വഴുതന , പച്ചമുളക് എന്നിവയും കുളത്തിനരികെ കൃഷി ചെയ്തിട്ടുണ്ട്.
15 വർഷമായി ജൈവ കൃഷി മേഖലയിൽ സജീവമാണ് സിദ്ധിഖ് തിരുവണ്ണൂർ. ഗ്രീൻ വെജ് കർഷക കൂട്ടായ്മയുടെ സെക്രട്ടറിയാണ്. ബ്രദർ നാറ്റ് കാർഷിക സംഘം സംസ്ഥാന ഭാരവാഹി , ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് പി ആർ ഒ യാണ്. അടുക്കളത്തോട്ടം വിഷയത്തിൽ വിദ്യാലയങ്ങളിലും വിവിധ സംഘടനകളിലും ക്ലാസെടുക്കാറുണ്ട്. നൗഫൽ നടുവിലകം കൃഷി പഠിക്കാൻ കൂടിയാണ് സിദ്ധിക്കിനൊപ്പം കൂടിയത്.
" വ്യത്യസ്ഥമായി കൃഷി ചെയ്യുക എന്ന ചിന്തയിൽ നിന്നാണ് ഈ രീതി അവലംബിച്ചത്.
കോർപ്പറേഷന്റെ സഹകരണവും,കൃഷി വകുപ്പിൽ നിന്നുള്ള പ്രോത്സാഹനവും ചേർന്നപ്പോൾ പദ്ധതി വിജയിക്കാനായെന്ന് സിദ്ദിഖും നൗഫലും പറഞ്ഞു.
ഫോട്ടോ: തിരുവണ്ണൂർ ആൽത്തറയ്ക്ക് സമീപത്തെ കുളത്തിൽ ചീര കൃഷി വിളവെടുപ്പ് കൃഷി അസി. ഡയറക്ട്ർ പി ജെ വിനോദ് നിർവ്വഹിക്കുന്നു. സമീപം വാർഡ് കൗൺസിലർ ആയിശാബി പാണ്ടികശാല,
സിദ്ദിഖ് തിരുവണ്ണൂർ നൗഫൽ നടുവിലകം