തോരായി വിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ആഗസ്റ്റ് 3 നും 4 നും
അത്തോളി: തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരുന്ന കർക്കിടക വാവുബലി ആഗസ്റ്റ് 3, 4 തിയ്യതികളിൽ പുലർച്ചെ 4 മണി മുതൽ ക്ഷേത്രക്കടവിൽ വച്ച് നടക്കും. കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രം തന്ത്രി സുനിൽ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരിക്കും ബലിതർപ്പണം നടക്കുക. തോരായി പുഴയോരത്ത് പ്രത്യേകം ഒരുക്കിയ തർപ്പണ വേദിയിൽ ഒരേ സമയം 60 പേർക്ക് വരെ ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയതായി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. അത്തോളി - ഉള്ളിയേരി റൂട്ടിൽ കൊടശ്ശേരി നിന്നും ഒന്നര കിലോ മീറ്റർ സഞ്ചരിച്ചാൽ തോരായി കടവിലെത്താം. കൂടുതൽ വിവരങ്ങൾക്ക്:
9746756111