പാട്ടുകൂട്ടം കോഴിക്കോട് ഫോക്‌ലോർ ദിനാചരണവും വാർഷികപുരസ്‌കാര വിതരണവും നടത്തി
കോഴിക്കോട് :പാട്ടുകൂട്ടം കോഴിക്കോട് നാടൻ കലാ പഠന ഗവേഷണ അവതരണ സംഘം ലോക ഫോക്‌ലോർ ദിനാചരണവും വാർഷിക പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
പാട്ടുകൂട്ടം വാർഷികപുരസ്‌കാരം
ബാബു പറശ്ശേരി (സാംസ്കാരികരത്നം ), അജീഷ് അത്തോളി (മാധ്യമരത്നം ), എം എ ഷഹനാസ് (വനിതാരത്നം ), പരേത നായ കുമ്മങ്ങോട്ട് വാളാഞ്ചിക്കു വേണ്ടി മകൻ പടനിലം ബാബു (നാട്ടുകലാരത്നം )എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി. പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു.
മുൻ എം എൽ എ യു സി രാമൻ പുരസ്‌കാരജേതാക്കളെ പൊന്നാടചാർത്തി ആദരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ പ്രശസ്തിപത്രം സമർപ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ വകുപ്പ് മുൻ മേധാവി ഡോ. ഇ കെ ഗോവിന്ദവർമ്മ രാജ ഫോക്‌ലോർ ദിനസന്ദേശം നൽകി. വിത്സൺ സാമുവൽ നാടൻപാട്ട് മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പാരമ്പര്യകലാകാരൻ കോട്ടക്കൽ ഭാസ്കരന്റെ 'തുടികൊട്ട് തുയിലുണ ർത്തു'പാട്ടോടെയാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്.
നാട്ടുകലാകാരക്കൂട്ടം സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി രജനി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂർ, സംസ്കാരസാഹിതി ജില്ലാ ചെയർമാൻ നിജേഷ് അരവിന്ദ്, സാംസ്‌കാരിക- പൊതുപ്രവർത്തകൻ സി പി സതീഷ്, 'നന്മ' ജില്ലാ സെക്രട്ടറി ഷിബു മുത്താട്ട്, പീപ്പിൾസ് റിവ്യൂ ചീഫ് എഡിറ്റർ പി ടി നിസാർ, ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമല,
ട്രാൻസ് വുമൺ ആക്ടിവിസ്റ്റ് വൈഗ സുബ്രമണ്യം, സംഗീത് ചേവായൂർ, ടി കെ രവീന്ദ്രൻ ആർ ഇ സി, രമേശ് അമ്പലക്കോത്ത്, ഒ ബി കുറുപ്പ്, കെ പി ശ്രീനിവാസൻ നായർ തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ടി എം സത്യജിത് സ്വാഗതവും പ്രോഗ്രാം ജോ :കൺവീനർ കെ ടി രവി കീഴരിയൂർ നന്ദിയും പറഞ്ഞു.
രാവിലെ 'ഫോക്‌ലോർ സെമിനാർ ' ഡോ. ഇ കെ ഗോവിന്ദവർമ്മരാജ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് റീജു ആവള, സന്ദീപ് സത്യൻ, കെ ടി പി മുനീറ
കുഞ്ഞൻ ചേളന്നൂർ ഷിബിന സിദ്ധാർഥ് സംസാരിച്ചു.
'മണ്ണടുപ്പം 'മണ്ണറിവ് ശില്പശാല ജില്ലാ ഇൻഫർ മേഷൻ ഓഫീസർ കെ ദീപ ഉദ്ഘാടനം ചെയ്തു .
കേരള മണ്ണ് പര്യവേഷണവകുപ്പിലെ സീനിയർ കെമിസ്റ്റ് രവി മാവിലൻ ക്ലാസ്സ് എടുത്തു.
പ്രോഗ്രാം കൺവീനർ ടി എം സത്യജിത് അധ്യക്ഷത വഹിച്ചു.
സന്തോഷ് പാലക്കട ,
ലതാ നാരായണൻ , യു ടി ശ്രീധരൻ സംസാരിച്ചു. 'കാവ്യ സായാഹ്നം പ്രശസ്ത ഗാനരചയിതാവ് കാനേഷ് പൂനൂർ ഉദ്ഘാടനം ചെയ്തു.
കവി സുരേഷ് പാറപ്രം അധ്യക്ഷത വഹിച്ചു.
നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറി അതുല്യ കിരൺ, സജീവൻ കൊയിലാണ്ടി, ടി കെ രവീന്ദ്രൻ ആർ ഇ സി
സംസാരിച്ചു.
കവികളായ വിജു വി രാഘവ്, ബിജു ടി ആർ പുത്തഞ്ചേരി, ജോബി മാത്യു, ബിന്ദു ബാബു, സുബീഷ് അരിക്കുളം, സരസ്വതി ബിജു, റഹീം പുഴയോരത്ത്, ഷലീർ അലി, ബി സുദേവ്, പ്രശാന്ത് മങ്ങാട്ട്, ഷീബ, സുരേഷ് പാറപ്രം എന്നിവർ കവിതകൾ അവതരിപ്പിച്ചു.
യുവകവി വിജു വി രാഘവ് സ്വാഗതവും സംഘാടകസമിതി അംഗം സംഗീത് ചേവായൂർ നന്ദിയും പറഞ്ഞു.
രാത്രി ഏഴ് മണിക്ക് നടന്ന 'നാടൻ പാട്ടുത്സവത്തിന് ' കുഞ്ഞൻ ചേളന്നൂർ, സജീവൻ കൊയിലാണ്ടി, മണികണ്ഠൻ തവനൂർ, ലിസ്ന മണിയൂർ, ധനേഷ് കാരയാട്, സദു ആവള, ജയറാം മഞ്ചേരി, പ്രശാന്ത് മങ്ങാട്ട്, കോട്ടക്കൽ ഭാസ്കരൻ, യു ടി ശ്രീധരൻ, ലത നാരായണൻ, അനിൽ കൊളത്തറ തുടങ്ങി അൻപതോളം നാട്ടുകലാകാരൻമാർ നേതൃത്വം നൽകി.
ഫോട്ടോ :പാട്ടു കൂട്ടം കോഴിക്കോട് നാടൻ കലാ പഠന ഗവേഷണ അവതരണ സംഘം മാധ്യമ രത്ന പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യിൽ നിന്നും അജീഷ് അത്തോളി ഏറ്റുവാങ്ങുന്നു. ബാബു പറശേരി, എം എ ഷഹനാസ്, ഗിരീഷ് ആമ്പ്ര സമീപം