ജില്ലയിലെ ക്വാറിഉടമകൾ  അനിശ്ചിത കാല അടച്ചിടൽ സമരത്തിലേക്ക്,  നടപടി ക്വാറികൾക്കെതിരായ അക്രമത്തെ തുടർന
ജില്ലയിലെ ക്വാറിഉടമകൾ അനിശ്ചിത കാല അടച്ചിടൽ സമരത്തിലേക്ക്, നടപടി ക്വാറികൾക്കെതിരായ അക്രമത്തെ തുടർന്ന്
Atholi News22 Feb5 min

ജില്ലയിലെ ക്വാറിഉടമകൾ

അനിശ്ചിത കാല അടച്ചിടൽ സമരത്തിലേക്ക്,

നടപടി ക്വാറികൾക്കെതിരായ അക്രമത്തെ തുടർന്ന്


  


കോഴിക്കോട്:നിയമാനുസൃതമായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന മേപ്പയ്യൂർ പുറക്കാമല ക്വാറിക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്വാറികൾ ഒന്നാകെ അടച്ചിട്ടുള്ള സമരത്തിന് കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്‌സ് അസോസിയേഷൻ (കെ.എം.സി.ഒ.എ). ഒരു വിഭാഗം സാമൂഹ്യദ്രോഹി കളും, കപട പരിസ്ഥിതിവാദികളും സ്ഥാപനത്തിനും തൊഴിലാളികൾക്കുമെതിരെ നടത്തുന്ന അക്രമങ്ങൾ പൊലീസും അധികാരികളും കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടികളിലേക്ക് പൊലീസ് നീങ്ങുന്നില്ലെങ്കിൽ ജില്ലയിലെ എല്ലാ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു, ജനറൽ സെക്രട്ടറി തോപ്പിൽ സുലൈമാൻ,

എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ

 ജില്ലാ പ്രസിഡന്റ് 

അഫ്‌സൽ മണലൊടി,

സെക്രട്ടറി

രവീന്ദ്രൻ മേപ്പയ്യൂർ , എൻ .പി നസീർ ഉണ്ണികുളം, ടി.കെ.അബ്ദുൾ ലത്തീഫ് ഹാജി, കെ.സി.കൃഷ്ണൻ മാസ്റ്റർ, കെ.സി പവിത്രൻ എന്നിവരും സംബന്ധിച്ചു.

കെ.ലോഹ്യ, മുരളി എന്നിവരുടെ നേത്യത്വത്തിലാണ് സി.സി.ടി.വി സ്ഥാപിക്കാൻ വന്നവർ ഉൾപ്പെടെയുള്ളവരെയും സമീപവാസിയായ ക്വാറി യിലെ സൂപ്പർവൈസർ ഫിറോസിനെയും ഇരുമ്പുകമ്പി, വടി മറ്റ് മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് ഭീകരമായി മർദ്ദിച്ചതെന്നും ഇവർ ആരോപിച്ചു. കോടതിവിധി ലംഘിച്ചാണ് അക്രമം നടത്തിയത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ചാണ് അക്രമം നടക്കുന്നത് പ്രദേശത്തെ ജന ങ്ങളിൽ ബോധപൂർവ്വം തെറ്റിദ്ധാരണ പടർത്തുകയാണ് ഒരു വിഭാഗം. ആരോപണത്തിനുപിന്നിൽ സാമ്പത്തിക ഉദ്ദേശമാണെന്നും നേതാക്കൾ ആരോപിച്ചു.

തുടർന്ന് സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ കോഴിക്കോട് ചേർന്ന സമരപ്രഖ്യാപന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ്റ് അഫ്സൽ മണലൊടി, ജില്ലാ സെക്രട്ടറി എൻ. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി മെമ്പർമാരായ

എൻ.പി നസീർ ഉണ്ണികുളം,

 കെ.സി. കൃഷ്ണൻ മാസ്റ്റർ, കെ.സി പവിത്രൻ എന്നിവർ പ്രസംഗിച്ചു.

Recent News