
വികസനസദസ്സിൽ ആയിരങ്ങൾ ;
വികസന കാര്യങ്ങളിൽ കക്ഷി രാഷ്ട്രീയം വേണ്ടന്ന്
കെ എം സച്ചിൻ ദേവ് എംഎൽഎ
അത്തോളി : ഗ്രാമ പഞ്ചായത്ത് വികസനസദസ്സ് ലക്സ്മോർ കൺവൻഷൻ സെന്ററിൽ നടന്നു. കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. . നാടിന്റെ വികസന കാര്യങ്ങളിൽ കക്ഷി രാഷ്ട്രീയം കടന്ന് വരേണ്ടതില്ലെന്ന്
എം.എൽ.എ പറഞ്ഞു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് അദ്ധ്യക്ഷനായി. ഐഎസ്ഒ അംഗീകാരം ലഭിച്ച സിഡിഎസി നേയും, പന്തലായനി ബ്ലോക്കിൽ മികച്ച ഹരിത കർമ സേനയായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമ സേനയേയും വേദിയിൽ ആദരിച്ചു. ജില്ലയിലെ മികച്ച മേറ്റിനുള്ള അംഗീകാരത്തിനർഹയായ അനിതാ വയക്കലിനേയും കൂടാതെ ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ 2 വയസ്സുകാരനായ നെല്ലിപ്പുനത്തിൽ ഷരുൺരാജ് , ആഷ്ലിരാജ് ദമ്പതികളുടെ മകൻ യാൻഷിവ് നെയും വേദിയിൽ ആദരിച്ചു . ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും നടന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുമഠത്തിൽ, സുധാകാപ്പിൽ, വാർഡ്മെമ്പർ എ എം വേലായുധൻ, സിഡിഎസ് ചെയർ പേഴ്സൺ വിജിലാസന്തോഷ്, വ്യാപാരി സംഘാടന നേതാക്കളായ കൊല്ലോത്ത് ഗോപാലൻ, പി എം ജമാൽ, പി എം ഷാജി, ഗണേശൻ തെക്കേടത്ത് , സി എം സത്യൻ,
ടി കെ കരുണാകരൻ, എം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ
സ്വാഗതവും അസിസ്റ്റൻ്റ് സെക്രടറി മനോജ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ നാടിന്റെ വികസനം സംബന്ധിച്ച് നിർദേശങ്ങൾ അവതരിപ്പിച്ചു. ഭരണ കക്ഷി അംഗങ്ങൾ വിട്ടു നിന്നു.
പടം: അത്തോളിപഞ്ചായത്ത് വികസന സദസ്സ് ലക്സ് മോർകൺവെൻഷൻ സെൻ്റർ കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു