സി എച്ച് ഓർമ്മ ദിനം നാളെ :   "മഹാനായ സി എച്ച് വാർത്തകളിലൂടെ"  പ്രദർശനം നാളെ രാവിലെ 7 മുതൽ
സി എച്ച് ഓർമ്മ ദിനം നാളെ : "മഹാനായ സി എച്ച് വാർത്തകളിലൂടെ" പ്രദർശനം നാളെ രാവിലെ 7 മുതൽ
Atholi News27 Sep5 min

സി എച്ച് ഓർമ്മ ദിനം നാളെ : 

"മഹാനായ സി എച്ച് വാർത്തകളിലൂടെ"

പ്രദർശനം നാളെ രാവിലെ 7 മുതൽ 




കോഴിക്കോട് : മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ 41 ആം ചരമവാർഷിക ദിനമായ

നാളെ ( 28-09-24 ശനിയാഴ്ച ) "മഹാനായ സി എച്ച് വാർത്തകളിലൂടെ"എന്ന ചിത്ര - പത്ര 

പ്രദർശനം നടക്കും.


രാവിലെ 7 ന് നടക്കാവ് സി എച്ചിൻ്റ വീടായ ക്രസൻ്റ് ഹൗസിന് സമീപം ഡോ . എം കെ മുനീർ ഉദ്ഘാടനം ചെയ്യും.news image

ആർക്കിയോളജി ആൻ്റ് ഹെറിറ്റേജ് അസോസിയേഷൻ നേതൃത്വത്തിൽ എം കെ ലത്തീഫിന്റെ ശേഖരത്തിലുള്ള പത്രം , പുസ്തകം , ഫോട്ടോ എന്നിവയാണ് പ്രദർശിപ്പിക്കുക . 

രാവിലെ 9 ന് പ്രദർശനം സമാപിക്കും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ എത്തും.

Recent News