ഗവ. മാനസിക  ആരോഗ്യ കേന്ദ്രം പ്രവേശന കവാടത്തിൻ്റെ  മുഖംമിനുക്കുന്നു ;   റോട്ടറി കാലിക്കറ്റ് സിറ്റി 'മ
ഗവ. മാനസിക ആരോഗ്യ കേന്ദ്രം പ്രവേശന കവാടത്തിൻ്റെ മുഖംമിനുക്കുന്നു ; റോട്ടറി കാലിക്കറ്റ് സിറ്റി 'മൈൻഡ്ഫുളി' പദ്ധതിക്ക് തുടക്കമായി
Atholi News2 Oct5 min

ഗവ. മാനസിക  ആരോഗ്യ കേന്ദ്രം പ്രവേശന കവാടത്തിൻ്റെ  മുഖംമിനുക്കുന്നു ; 

റോട്ടറി കാലിക്കറ്റ് സിറ്റി 'മൈൻഡ്ഫുളി' പദ്ധതിക്ക് തുടക്കമായി




കോഴിക്കോട് : ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുതിരവട്ടം ഗവ. മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശനം കവാടത്തിന് റോട്ടറി കാലിക്കറ്റ് സിറ്റിയുടെ നേതൃത്വത്തിൽ മുഖം മിനുക്കുന്നു.

 മൈൻഡ്ഫുളി എന്ന് പേരിട്ട സൗന്ദര്യവത്കരണ പദ്ധതി 

ഗാന രചയിതാവ് നിധീഷ് നടേരി ( വെള്ളം സിനിമ ഫെയിം ),

ഗവ. മാനസിക ആരോഗ്യ കേന്ദ്രം ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ലാലു ജോൺസിന് 

 ലോഗോ കൈമാറി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന ഇവിടെ ചെയ്യുന്ന പ്രവർത്തി ഗാന്ധിജിയുടെ ആശയം കൂടിയാണ് കാലിക്കറ്റ്‌ റോട്ടറി സിറ്റി പ്രചരിപ്പിക്കുന്നതെന്ന് നിധീഷ് നടേരി പറഞ്ഞു. 

റോട്ടറി കാലിക്കറ്റ് സിറ്റി പ്രസിഡണ്ട് സജിൽ നരിക്കോടൻസ് അധ്യക്ഷത വഹിച്ചു.

വരഗ്രീൻന്റെ കൂട്ടായ്മയിൽ ആർട്ടിസ്റ്റ് ജോഷി പേരാമ്പ്രയുടെ നേതൃത്വത്തിൽ 

പ്രവേശന കാവടത്തിൽ

പ്രത്യേകതരം ആർട്ട്‌ ചിത്രം ഡിസൈൻ ചെയ്ത് മൈൻഡ് ഫുളി രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് 

റോട്ടറി കാലിക്കറ്റ് സിറ്റി പ്രസിഡണ്ട് സജിൽ നരിക്കോടൻസ് പറഞ്ഞു.

ഗവ. മാനസിക ആരോഗ്യ കേന്ദ്രം ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ലാലു ജോൺസ്,

പ്രൊജക്ട് ഹെഡ് ആർട്ടിസ്റ്റ് ജോഷി

പേരാമ്പ്ര,

സെക്രട്ടറി എം എസ് രാജീവ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി ജോസഫ്,

എം കെ അനു ലിപ, 

ശ്രുതി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.




ഫോട്ടോ :കാലിക്കറ്റ് സിറ്റിയുടെ നേതൃത്വത്തിൽ

 മൈൻഡ്ഫുളി എന്ന് പേരിട്ട സൗന്ദര്യവത്കരണ പദ്ധതി 

ഗാന രചയിതാവ് നിധീഷ് നടേരി ( വെള്ളം സിനിമ ഫെയിം ),

ഗവ. മാനസിക ആരോഗ്യ കേന്ദ്രം ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ലാലു ജോൺസിന് 

 ലോഗോ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

Recent News