കോഴിക്കോട് - വടകര ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു
കോഴിക്കോട്: വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്. ബസ് തൊഴിലാളി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക് നടത്തുന്നത്. വടകര-തലശ്ശേരി റൂട്ടിലെ സമരം വടകര താലൂക്കിലേക്ക് ആകെ വ്യാപിപ്പിച്ചു. സമരം വടകര, തൊട്ടിൽ പാലം, നാദാപുരം, തലശ്ശേരി കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സാരമായി ബാധിച്ചു.
മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ വലഞ്ഞു. കെ.എസ്ആർടിസി ബസ്സുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അക്രമണം നടത്തിയ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.