ബിസിനസുകാർ സുതാര്യത ഉറപ്പ് വരുത്തണം:  ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ
ബിസിനസുകാർ സുതാര്യത ഉറപ്പ് വരുത്തണം: ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ
Atholi News27 Jan5 min

ബിസിനസുകാർ സുതാര്യത ഉറപ്പ് വരുത്തണം:

ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ



കോഴിക്കോട് :വ്യവസായികളും സംരംഭകരും ബിസിനസ് രംഗത്ത് സുതാര്യത ഉറപ്പ് വരുത്തണമെന്ന് ഇൻകം ടാക്സ് പ്രിൻസിപ്പൽ കമ്മീഷണർ ദാർജഖും സോങ്തെ ഐ ആർ എസ്.


ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച ഇൻകം ടാക്സ് ബോധവൽക്കരണം

പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസുകാരെ പ്രയാസപ്പെടുത്തണമെന്ന് ഇൻകം ടാക്സ് ഉദോഗസ്ഥർക്ക് താൽപ്പര്യമില്ല. യഥാർത്ഥമായ കാര്യങ്ങളാണെങ്കിൽ ഇൻകം ടാക്സ് വിഭാഗം സഹായിക്കാൻ മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻകം ടാക്സ് അസി. ഡയറക്ടർ ( ഇൻവെസ്റ്റിഗേഷൻ ) 

വി എം ജയദേവൻ ക്ലാസെടുത്തു.

എം എൽ ഗുപ്ത ഹാളിൽ നടന്ന ചടങ്ങിൽ 

ചേംബർ പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി അഡ്വ. സിറാജ്ജുദ്ദീൻ ഇല്ലത്തൊടി, ഐ പി പി -റഫി പി ദേവസി,

വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി,

ഡോ. കെ മൊയ്തു,

സി ഇ ചാക്കുണ്ണി ,

 സി ഇ ചാക്കുണ്ണി,

സി എ - സൂര്യ നാരായണൻ ,

സി എ -ടി എൻ സുജിത്ത് കുമാർ,വിശോഭ് പനങ്ങാട് തുടങ്ങിയവർ സംസാരിച്ചു.




Photo :


ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി ഇൻകം ടാക്സ് ബോധവൽക്കരണം

പരിപാടി ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News