ലിപി- വിനോദ് മങ്കര
പ്രിസം പുസ്തകം : പ്രകാശനം റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ
കോഴിക്കോട്: പുസ്തക പ്രസിദ്ധീകരണത്തിൽ മാത്രമല്ല പ്രകാശന കർമ്മത്തിലും വ്യത്യസ്ത നേടുകയാണ് ലിപി പബ്ളിക്കേഷൻസ്.
ലിപിയുടെ ഏറ്റവും പുതിയ പുസ്തകം വിനോദ് മങ്കരയുടെ ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം "പ്രിസം ത്തിന്റെ പ്രകാശന കർമ്മം ഈ മാസം 12 ന് രാത്രി ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തറയിൽ വച്ച് ചന്ദ്രനിലേക്കുള്ള ചന്ദ്രയാൻ 3 റോക്കറ്റ് കുതിച്ചു പൊങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നിർവ്വഹിക്കുന്നതായി ലിപി അക്ബർ അറിയിച്ചു.
വിനോദ് മങ്കരയുടെ ഒൻപതാമത് പുസ്തകമാണ് "പ്രിസം". ചന്ദ്രയാൻ റോക്കറ്റിനു ചാരേ റോക്കറ്റിന്റെ നിഴലിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രകാശനം ചെയ്യും.
വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ.ഉണ്ണിക്കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങും.
വിനോദ് മങ്കര, ലിപി അക്ബർ പങ്കെടുക്കും
ലോക ചരിത്രത്തിൽ ആദ്യമായാണ് റോക്കറ്റ് ലോഞ്ച് പാഡിൽ നിന്നും വ്യത്യസ്ഥമായ രണ്ടു ലോഞ്ചുകൾ നടക്കുന്നത്. പുസ്തക പ്രകാശനത്തിനു ശേഷം മണിക്കൂറുകൾ കഴിയുമ്പോൾ ചന്ദ്രനിലേക്കുള്ള കൂറ്റൻ റോക്കറ്റ് ഉയർന്നുപൊങ്ങും. അതീവസുരക്ഷാ മേഖലയിൽ നടക്കുന്ന ചടങ്ങായതിനാൽ പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ല.