റോട്ടറി സെമിനാർ സമർപ്പണം
കോഴിക്കോട് : റോട്ടറി ഇൻ്റർ നാഷണൽ 3204 ൻ്റെ ആഭിമുഖ്യത്തിൽ മേഖല കോർഡിനേറ്റർസിനും അസിസ്റ്റൻ്റ് ഗവേർണേഴ്സിനും പഠന സെമിനാർ സമർപ്പണം സംഘടിപ്പിച്ചു.
ഹോട്ടൽ താജ് ഗെയിറ്റ് വെയിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർനാഷണൽ ഡയറക്ടർ പി ഡി ജി -
രാജു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബിന്റെ സേവനം ഏതെല്ലാം മേഖലകളിലൂടെ സാധാരണക്കാർക്ക് എത്തിക്കാമെന്ന് ബോധവൽക്കരിക്കുകയാണ് പഠന സെമിനാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്ട്രിക്റ്റ് ഗവർണർ ഡോ . സേതു ശിവശങ്കർ അധ്യക്ഷത വഹിച്ചു. പ്രമോദ് വി നായനാർ , ഡോ. സുധാകരൻ,
സി ആർ നമ്പ്യാർ ,ഡോ. സന്തോഷ് ശ്രീധർ, സി സുനിൽ കുമാർ പ്രസംഗിച്ചു.
മുൻ ഗവർണർമാരായ സുനിൽ സഖറിയ , ഡോ . ജോർജ് സുന്ദർ രാജ്, ശ്രീധരൻ നമ്പ്യാർ,രാജേഷ് സുഭാഷ് , രാജ്യാന്തര പരിശീലകൻ ജയഗോപാൽ ചന്ദ്രശേഖരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
ഫോട്ടോ -
പഠന സെമിനാർ സമപ്പണം
ഹോട്ടൽ താജ് ഗെയിറ്റ് വെയിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർനാഷണൽ ഡയറക്ടർ പി ഡി ജി രാജു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു.