പ്ലസ് വൺ വിദ്യാർഥികൾക്ക് പുസ്തകം നൽകി വരവേൽപ്പ്:  "മയക്കുന്നതല്ല; ഉണർത്തുന്നതാവണം ലഹരി"സന്ദേശവുമായി
പ്ലസ് വൺ വിദ്യാർഥികൾക്ക് പുസ്തകം നൽകി വരവേൽപ്പ്: "മയക്കുന്നതല്ല; ഉണർത്തുന്നതാവണം ലഹരി"സന്ദേശവുമായി എൻ എസ് എസ്
Atholi News18 Jun5 min

പ്ലസ് വൺ വിദ്യാർഥികൾക്ക് പുസ്തകം നൽകി വരവേൽപ്പ്:


"മയക്കുന്നതല്ല; ഉണർത്തുന്നതാവണം ലഹരി"സന്ദേശവുമായി എൻ എസ് എസ്




അത്തോളി: കൊളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പുതുതായി പ്രവേശനം നേടിയ മുഴുവൻ പ്ലസ് വൺ വിദ്യാർഥികൾക്കും പുസ്തകം നൽകി വരവേൽപ്പൊരുക്കി. രാസലഹരികളിലേക്ക് വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയെ വായനയുടെയും സർഗാത്മകതയുടെയും ലഹരികളിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് "മയക്കുന്നതല്ല, ഉണർത്തുന്നതാവണം ലഹരി " എന്ന സന്ദേശം ഉയർത്തിക്കൊണ്ട് എൻഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളും കുട്ടികളും വലിയ ആവേശത്തോടെയാണ് പുസ്തകലഹരി എന്ന പരിപാടിയെ സമീപിച്ചത്. എൻഎസ് എസ്സിൻ്റെയും സൗഹൃദയുടെയും ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും "കൂടെയുണ്ട് കരുത്തേകാൻ" എന്ന പരിപാടിയിൽ കൗമാരക്കാരുടെ മാനസിക സുസ്ഥിതി, ലഹരി ബോധവൽക്കരണം, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സ്കൂൾ കൗൺസിലർ രമ്യശ്രീയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. പ്രിൻസിപ്പൽ സിബി ജോസഫ് അധ്യക്ഷത വഹിച്ച വരവേൽപ്പ് പരിപാടി പിടിഎ പ്രസിഡൻറ് പി കെ നാസർ ഉദ്ഘാടനം ചെയ്തു. കെ.പി. അനിൽകുമാർ, മഹേഷ് കോറോത്തിൽ, എച്ച് എം ഡോ. വാസു മാസ്റ്റർ ,എം പി ടി എ പ്രസിഡൻറ് കെ. പി. സനിത, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ഷൈമിള, എൻ എസ് നവിത്ത്, അക്കാദമിക് കൺവീനർ അനിൽ കിഷോർ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് ലീഡർമാരായ കൃഷ്ണയുടെയും സുഹൈലിൻ്റെയും നേതൃത്വത്തിൽ എൻ എസ് എസ് വളണ്ടിയർമാർ പുസ്തക വിതരണം നടത്തി.

Recent News