യു ഡി എഫ് വികസന മുന്നേറ്റ പ്രചരണ ജാഥ
യു ഡി എഫ് വികസന മുന്നേറ്റ പ്രചരണ ജാഥ
Atholi News29 Oct5 min

യു ഡി എഫ് വികസന മുന്നേറ്റ പ്രചരണ ജാഥ





അത്തോളി: 'വളരണം അത്തോളി തുടരണം യു ഡി എഫ് 'സന്ദേശമുയർത്തി അത്തോളി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വികസന മുന്നേറ്റ വാഹന പ്രചരണ നടത്തി. കണ്ണിപ്പൊയിൽ ആണ്ടി ബസാറിൽ നിന്നും ആരംഭിച്ച ജാഥ മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്‌ ജാഥാ നായകൻ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ വി.കെ രമേശ് ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ സുനീഷ് നടുവിലയിൽ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു രാജൻ,വൈസ് പ്രസിഡന്റ് സി.കെ റിജേഷ്,പഞ്ചായത്ത് അംഗങ്ങളായ എ.എം സരിത,സന്ദീപ് കുമാർ നാലു പുരക്കൽ, ശാന്തി മാവീട്ടിൽ, രേഖ വെള്ള തോട്ടത്തിൽ, പി.എം രമ, ജാഥാ പൈലറ്റുമാരായ സുനിൽ കൊളക്കാട്,സി.കെ അബ്ദു റഹിമാൻ, ജാഥാ നായകൻ വി.കെ രമേശ് ബാബു പ്രസംഗിച്ചു. ഇ.സുനീഷ് കുമാർ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്കു ശേഷം കോതങ്കലിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ഡെപ്യൂട്ടി ലീഡൽ പഞ്ചായത്ത് യു ഡി എഫ് കൺവീനർ ടി. പി അബ്ദുൽ ഹമീദ്,മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാൻ, പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ, വാസവൻ പൊയിലിൽ,ജൈസൽ അത്തോളി,അജിത് കുമാർ കരുമുണ്ടേരി, രാജേഷ് കൂട്ടാക്കിൽ,കെ.എ.കെ ഷമീർ , യൂസുഫ് കോതങ്കൽ, കെ.ടി.കെ ഹമീദ്, ടി.കെ രവീന്ദ്രൻ, ഗിരീഷ് പാലാക്കര,ഹൈദർ കൊളക്കാട്, വി.പി ഇമ്പിച്ചിമമ്മു, പുരുഷോത്തമൻ, സി.കെ നസീർ, സി.കെ ഹാരിസ്, കെ. യൂസുഫ്, സി.കെ സമദ്, പി.കെ മുനീർ, ഒ.ടി.രജീഷ്, ഷൗക്കത്ത് അത്തോളി, മൂസക്കോയ,അഷ്റഫ് അത്തോളി, മോഹനൻ കവലയിൽ,ഫൈസൽ ഏറോത്ത്, കെ.എം രാജൻ, വി.പി ഷാനവാസ്, ഖാദർ കളമുള്ളതിൽ,റഷീദ ഷാനവാസ്, യു.കെ ഉസ്മാൻ ,വി.ടി.കെ ഷിജു, ഗിരീഷ് ത്രിവേണി,കെ.എം അസീസ്, വി.കെ ഭാസ്കരൻ,ശ്രീനിവാസൻ കോരപ്പറ്റ സംസാരിച്ചു.





ചിത്രം:അത്തോളി പഞ്ചായത്ത് യു ഡി എഫ് വികസന മുന്നേറ്റ പ്രചണ വാഹന ജാഥ മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ജാഥാ നായകൻ വി.കെ രമേശ് ബാബുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec