പാട്ട് പാടാൻ ദേശീയ മത്സര വേദി ഒരുങ്ങി ;
"എയ്‌മ വോയ്‌സ് 2025" സംസ്ഥാനതല മത്സരം ആഗസ്റ്റ് 30 നും 31 നും
കോഴിക്കോട് : ആൾ ഇന്ത്യാ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ എയ്‌മ വോയ്‌സ് 2025" സിംഗിത പരിപാടി ഒരുങ്ങുന്നു. സംസ്ഥാനതല മത്സരം ആഗസ്റ്റ് 30 നും 31 നും ദേവഗിരി
സെന്റ് ജോസഫ്‌സ് കോളേജിൽ രാവിലെ 10 മുതൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.
10 മുതൽ 15 വയസ്സുവരെ ജൂനിയർ, 16 മുതൽ 25 വയസ്സുവരെ സീനിയർ, 26 വയസ്സിന് മുകളിൽ സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാനതല മത്സരങ്ങളിൽ നിന്ന് ഓരോ ഗ്രൂപ്പിൽ നിന്നും 3 പേർ വീതം മേഖലാതല മത്സരങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടും. മേഖലാതല മത്സരങ്ങൾ ഒക്ടോബർ 26 ന് ചെന്നൈയിൽ വെച്ച് നടക്കും. മേഖലാതല മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ച് എയ്‌മ വോയ്‌സ് ഗ്രാന്റ്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിൽ നടക്കും. മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും
സമ്മാനമായി ലഭിക്കും.
ഗ്രാന്റ് ഫിനാലെയിലെ വിജയികൾക്ക് ഒന്നാം സമ്മാനം 50,000 രൂപ യും, രണ്ടാം സമ്മാനം 25,000 രൂപയും, മുന്നാം സമ്മാനം 10,000 രൂപയും സർട്ടിഫിക്കറ്റുകളും ട്രോഫികളും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 15 നു മുമ്പായി www.myaima.org.in എന്ന ഇമെയിൽ ഐഡി യിൽ പേർ രജിസ്റ്റർ ചെയ്യാം.
500 രൂപയാണ് പ്രവേശനഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9746280391, 8075051923, 9746569769 എന്ന
നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡണ്ട് എ.കെ.പ്രശാന്ത്, സെക്രട്ടറി രവീന്ദ്രൻ പൊയിലൂർ, കൺവീനർ പി.സി.കെ.രാജൻ എന്നിവർ അറിയിച്ചു.