എം എം സി യിൽ മണ്ണിടിഞ്ഞു ; പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു.
അത്തോളി :മതിലിൽ സംരക്ഷണ കെട്ട് ഇല്ലാത്ത ഭാഗത്ത് മണ്ണിടിഞ്ഞ് സമീപത്തെ പാർക്കിംങിൽ നിർത്തിയിട്ട വാഹനങ്ങൾ മണ്ണിനടിയിലായി.
മലബാർ മെഡിക്കൽ കോളേജ് പുതിയ അക്കാദമി ബ്ലോക്കിന്റെ പുറക് വശത്താണ് സുരക്ഷാ മതിൽ പകുതി കെട്ടിയത്. ഈ ഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞത് , താഴെ പാർക്കിംഗ് സ്ഥലത്തേക്ക് മണ്ണ് പതിച്ചു. ഇവിടെ പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ മണ്ണിനടിയിലായി. ഒരു കാറിനകത്ത് ഭാഗികമായും മണ്ണ് വീണു.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
ക്ലാസ് അവധിയായതിനാൽ കൂടുതൽ ആളുകളോ വാഹനങ്ങളോ ആ ഭാഗത്ത് ഉണ്ടായിരുന്നില്ല , ഇത് കൂടുതൽ അപകടം ഒഴിവാക്കാനായെന്ന് എം എം സി മാനേജർ സുനീഷ് അത്തോളി ന്യൂസിനോട് പറഞ്ഞു. മഴ കാരണം ഭിത്തി കെട്ടൽ നിർത്തി വെച്ചതായിരുന്നു അതിനിടയിലാണ് അപകടം നടന്നത്.
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വാഹനങ്ങൾ തിരിച്ചെടുത്തു
അതേ സമയം വെള്ളത്തിന്റെ ഉറവ കാരണം മണ്ണിടിച്ചിൽ ഉണ്ടായതാകാമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.