തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി ജൂലൈ 24 ന് ; മുൻ കൂട്ടി ബുക്ക് ചെയ്യാം
അത്തോളി :തോരായി ശ്രീ മഹാവിഷ്ണു
ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി
ജൂലൈ 24 ന് , വ്യാഴാഴ്ച പുലർച്ചെ നാലു മുതൽ ക്ഷേത്രക്കടവിൽ നടക്കും. കോഴിക്കോട് ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീ സുനിൽ നമ്പൂതിരിപ്പാടിന്റെ
മുഖ്യ ധാർമികത്വത്തിൽ നടക്കുന്ന വാവുബലിക്ക് ക്ഷേത്രം മേൽശാന്തി രാജേന്ദ്ര ബട്ട് തിലഹോമം നടത്തും.
വാവ് ബലി മുൻകൂട്ടി ബുക്ക് ചെയ്യാൻ ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ :
9495594596. 9447730035