നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ  ചന്ദന ദേശം പദ്ധതിക്ക് തുടക്കമായി ',  വിതരണം ചെയ്തത് 3000 ചന്ദനത
നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദന ദേശം പദ്ധതിക്ക് തുടക്കമായി ', വിതരണം ചെയ്തത് 3000 ചന്ദനതൈകൾ
Atholi News2 Oct5 min

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ

ചന്ദന ദേശം പദ്ധതിക്ക് തുടക്കമായി ',

വിതരണം ചെയ്തത് 3000 ചന്ദനതൈകൾ





നടുവണ്ണൂർ: ഗാന്ധിജയന്തി ദിനത്തിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ചന്ദന ദേശം പദ്ധതിക്ക് തുടക്കം.സംസ്ഥാനത്ത് ആദ്യമായാണ് പൊതുവിദ്യാലയത്തിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഗുണമേന്മയുള്ള 3000 ചന്ദന തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.

news image

ചന്ദന തൈകളുടെ വളർച്ച നിരീക്ഷിക്കാനും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകാനും വനംവകുപ്പിൻ്റെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ കൂട്ടായ്മ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ എൻ.എം.മൂസക്കോയ പദ്ധതി വിശദീകരണം നടത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാനധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. കെ. ജലീൽ, ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്, പ്രിൻസിപ്പൽ ഇ .കെ. ശ്യാമിനി, ലിജി തേച്ചേരി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.പി. സുഭാഷ് ബാബു, വി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

news image

പടം.. നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ചന്ദന ഗ്രാമം പദ്ധതിയുടെ തൈ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തിയും ചേർന്ന് നിർവഹിക്കുന്നു.

Recent News