വിലക്കുറവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ ;
കേന്ദ്ര സർക്കാർ ഏജൻസി വഴി പന്തലായനി ബ്ലോക്കിൽ 1000 പേർക്ക് ഭാരത് അരി വിതരണം ചെയ്തു
അത്തോളി : പന്തലായനി അഗ്രോ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പിനിയുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്ക് വിലക്കുറവിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച
നാഫെഡ് ന്യായ വില പോയിൻ്റിൽ നിന്നും ഭാരത് അരി വിതരണം ചെയ്തു.
പന്തലായനി അഗ്രോ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പിനി ചെയർമാൻ എം ഉല്ലാസ് ഉദ്ഘാടനം ചെയ്തു.
കർഷകരുടെ ഉൽപ്പന്നങ്ങൾ മ്യൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ പതിനായിരം ഫാർമർ പ്രൊഡ്യൂസർ കമ്പിനികൾ രൂപീകരിച്ചത്. അതിൽ ഒന്നാണ് പന്തലായിനി ഫാർമർ പ്രൊഡ്യൂസർ കമ്പിനിയെന്ന് ചെയർമാൻ എം ഉല്ലാസ് പറഞ്ഞു.
സവാള നേരത്തെ വിതരണം ചെയ്തിരിന്നു , വെളിച്ചണ്ണ മിൽ തുടങ്ങാനും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വൈകാതെ വിപണിയിൽ എത്തിക്കാനും പദ്ധതിയുണ്ടെന്ന്
അദ്ദേഹം അത്തോളി ന്യൂസ് നോട് പറഞ്ഞു.
ആർ എം കുമാരൻ , ജീതാ മനോജ് , വെളുത്തോടത്ത് പ്രശാന്തൻ , പ്രവീൺ രാജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാരിന്റെ കൺസ്യൂമർ എഫെയർസ് ഡിപ്പാർട്ട്മെന്റ്
നാഫെഡ്മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പന്തലായനി ബ്ലോക്കിൽ
ഉൾപ്പെട്ട അത്തോളി ,അരിക്കുളം , നടേരി എന്നിവിടങ്ങളിലായി
1000 പേർക്ക് ആദ്യ ഘട്ടത്തിൽ അരി വിതരണം ചെയ്തു.
കിലോ 34 രൂപ നിരക്കിൽ 340 രൂപക്ക് 10 കിലോയുടെ ബാഗിലാണ് അരി ഉപഭോക്താക്കൾക്ക് നൽകിയത്.
ഭക്ഷ്യ ധാന്യങ്ങൾക്ക് വിപണിയിൽ അമിതമായ വില കൂടുമ്പോൾ കേന്ദ സർക്കാറിന്റെ ഇടപാടലാണ് ഈ പദ്ധതി.