മികച്ച വായനക്കാരെ കണ്ടെത്തി പി.എൻ പണിക്കർ അനുസ്മരണം
അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം
വായന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പി.എൻ പണിക്കർ അനുസ്മരണം'വായന നൽകുന്നത് 'പരിപാടി അധ്യാപിക സരിത അനിൽ ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കെ.എം രവീന്ദ്രൻ അധ്യക്ഷനായി.
ഗ്രന്ഥശാലയിലെ മികച്ച വായനക്കാരായ അശ്വതി,ആയിശ ദിൽന, സി.ജനാർദ്ധൻ, കരുണാകരൻ എന്നിവരെ ആദരിച്ചു. കരീം ചെങ്ങോട്ട് , മോളി ടീച്ചർ, സുന്ദരൻ കോതങ്ങാട്ട്, ബാലവേദി പ്രസിഡന്റ് മയൂഖ സുഭാഷ്, സെക്രട്ടറി മുഹമ്മദ് അദ്നാൻ,വനിത വേദി സെക്രട്ടറി ബിൻസി ബിനേഷ് സംസാരിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് വി.എം ഷാജി സ്വാഗതവും പി.എം ഷിബി നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം പി.എൻ പണിക്കർ അനുസ്മരണം അധ്യാപിക സരിത അനിൽ ഉദ്ഘാടനം ചെയ്യുന്നു