ഒരു കോടി ലഭിച്ചത്. ഏജന്റിന് തന്നെ ;
പുറത്ത് പറയാഞ്ഞത് ആൾക്കൂട്ടം ഭയന്നെന്ന് ,
ട്വിസ്റ്റ് വെളിപ്പെടുത്തിയത് ബാങ്കിൽ എത്തിയപ്പോൾ !
അത്തോളി : കേരള സർക്കാർ ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം ഒരു കോടി ലഭിച്ചത് ലോട്ടറി ഏജന്റ് ദേവിക സ്റ്റോർ ഉടമ വേളൂർ ശ്രീ ഗംഗയിൽ ഗംഗാധരന് .
വിൽക്കാനാകാതെ ബാക്കി മാറ്റി വെച്ച ടിക്കറ്റിനാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ എസ് ബി ഐ അത്തോളി ശാഖയിൽ എത്തി ടിക്കറ്റ് ബാങ്ക് മാനേജർക്ക് കൈമാറി.
ആൾക്കൂട്ടം ഭയന്നാണ് ഇന്നലെ മറച്ച് വെച്ചത്.
കട നന്നാക്കിയെടുക്കണം വീട് പുതുക്കി പണിയണം മറ്റ് ആഗ്രഹങ്ങളൊന്നും ഇല്ല. ഗംഗാധരൻ അത്തോളി ന്യൂസിനോട് പറഞ്ഞു.