കാപ്പാട് കനിവ് സ്നേഹ തീരത്ത് "പാട്ടോണം-2024 " മിഴിവേകി:തോറ്റു പോകുന്നവരെ ചേർത്ത് നിർത്തുന്നവർ എക്കാലവും ജീവിക്കുമെന്ന് ഗാന രചയിതാവ് രമേശ് കാവിൽ
സ്വന്തം ലേഖകൻ
കാപ്പാട് : റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് ഇംപ്രസ് മീഡിയയുടെ സഹകരണത്തോടെ കാപ്പാട് കനിവ് സ്നേഹ തീരത്ത് പാട്ടും മാജിക്കുമായി ഓണം ആഘോഷിച്ചു.
'പാട്ടോണം 2024' പ്രശസ്ത ഗാന രചയിതാവും കവിയുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.
ജീവിതത്തിൽ തോറ്റു പോകുന്നവരെ
ചേർത്ത് നിർത്തുന്നവരാണ് ലോകത്ത് എക്കാലവും ജീവിക്കുകയെന്ന് രമേശ് കാവിൽ അഭിപ്രായപ്പെട്ടു.
അല്ലാത്തവർ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാകും, അവരെ ഓർക്കുക പോലുമില്ല. മനുഷ്യൻ ഉണ്ടാക്കി വെച്ച ആയുധം കൊണ്ട് 50 സെക്കൻ്റ് കൊണ്ട് ഭൂമിയെ ഇല്ലാതാക്കാം എന്നാൽ ഭൂമി വിചാരിച്ചാൽ 5 സെക്കൻ്റ് മതി എല്ലാം അവസാനിക്കാൻ . ഒരൊറ്റ രാത്രി കൊണ്ട് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ആയത് ഈയടുത്ത് വയനാട്ടിൽ നമ്മൾ കണ്ടു . ചേർത്ത് നിർത്തിയവർ ഏറെയായിരുന്നുവെന്ന് വിസ്മരിച്ചു കൂടാ.
ഇവിടെ കനിവ് സ്നേഹ തീരത്ത് ഇത്തരം ചേർക്കപ്പെടലുകൾ എന്നും ഉണ്ടാകുന്നതാണ് ലോകത്തിന് മാതൃകയാകുന്നത് .
എത്ര വലിയ സമ്പത്ത് ഉണ്ടായാലും 3 അടി കൊടുക്കാൻ കഴിയാതെ ദരിദ്രനായി പോയ മഹാബലിയുടെ ജീവിതമാണ്
ഓണം പഠിപ്പിക്കുന്നതെന്നും രമേശ് കാവിൽ കൂട്ടിച്ചേർത്തു.
റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് പി സി കെ രാജൻ അധ്യക്ഷത വഹിച്ചു.
കനിവ് സ്നേഹ തീരം ചെയർമാൻ പി ഇല്യാസ് മുഖ്യാതിഥിയായി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റും വയനാട് ജില്ല സി ഡി പി ഒ യുമായ പി ലീഷ്മ ക്ലാസെടുത്തു.
പ്രോഗ്രാം ചെയർ നാനാ ശാന്ത് , കൺവീനർ സി ജെ പ്രത്യൂഷ് , സെക്രട്ടറി ഡോ ശ്രീജിൽ , ട്രഷറർ വിപിൻ രാജ്, പ്രതീഷ് മേനോൻ , പ്രമോദ് പ്രഭാകർ
എന്നിവർ പ്രസംഗിച്ചു.
റോട്ടറി ഉപഹാരം കാലിക്കറ്റ് റോട്ടറി സൗത്ത് ഫൗണ്ടേഷൻ ചെയർ സി
അരവിന്ദാക്ഷൻ സമ്മാനിച്ചു. .
സപ്ത്വസ്വര മ്യൂസിക് അത്തോളി ഒരുക്കിയ ഗാന വിരുന്നിൽ ഫ്ലവേർസ് ടോപ്പ് സിംഗർ ഫെയിം ലക്ഷ്യ സിഗീഷ് , ഗിരീഷ് ത്രിവേണി , സജിലേഷ് , വി പി സപ്ന ,രാജിത ഹരീഷ് ,
സിന്ധു വിജു , അശ്വിനി അജീഷ് എന്നിവർ ആലപിച്ചു.
പ്രശസ്ത മജിഷ്യൻ സനീഷ് വടകരയുടെ മാജിക് ഷോ പാട്ടോണത്തിന് മിഴിവേകി.
ഗായകൻ ഗിരിഷ് ത്രിവേണി അവതാരകനായി. പ്രോഗ്രാം
കോർഡിനേറ്റർ അജീഷ് അത്തോളി സ്വാഗതവും കനിവ് സ്നേഹതീരം സെക്രട്ടറി ബഷീർ പാടത്തൊടി നന്ദിയും പറഞ്ഞു.