എം ഇ ജി വെറ്ററൻസ് കോഴിക്കോട് അനുമോദിച്ചു
എം ഇ ജി വെറ്ററൻസ് കോഴിക്കോട് അനുമോദിച്ചു
Atholi News14 Jul5 min

എം ഇ ജി വെറ്ററൻസ് കോഴിക്കോട് അനുമോദിച്ചു 



നടുവണ്ണൂർ :എം ഇ ജി വെറ്ററൻസ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി , 

എൽ എസ് എസ് പരീക്ഷകളിൽ വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു .ഹോം ഗാർഡ് ജോലിക്കിടയിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി സമൂഹത്തിന് മാതൃകയായ ടി ജോസഫിനെ ആദരിച്ചു.

നടുവണ്ണൂർ എക്സ് മിലിറ്ററി ഓഫിസിൽ നടന്ന അനുമോദന ചടങ്ങ് മുൻ സൈനികനും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി പി ദാമോദരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ടി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷത വഹിച്ചു.

സജീവൻ മക്കാട്ട് , അശോകൻ നടുക്കണ്ടി , സുരേഷ് എം.കെ , ജോസഫ് തോമസ് , അയന സുരേഷ് , മാളവിക ബിനീഷ് , മിലൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

സലാം കൊയമ്പ്രത്ത് സ്വാഗതവും  മുഹമ്മദ് നന്ദിയും പറഞ്ഞു .

Recent News