ഞാറ്റ് വേല ചന്ത നടത്തി ; കാർഷിക വൃത്തിയിലേക്ക് തിരിച്ച് പോകണമെന്ന് സന്ദീപ് നാലു പുരയ്ക്കൽ
അത്തോളി : ഞാറ്റുവേല ചന്തകൾ ഒരുക്കുക വഴി കാർഷിക വൃത്തിയിലേക്ക് എല്ലാവരും സജീവമാകണമെന്ന ഓർമ്മപ്പെടുത്തലാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറികൾക്ക് പൊള്ളുന്ന വില, ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി അടുക്കള കൃഷി വ്യാപകമാക്കണം . അവരവർക്ക് വേണ്ട അത്യാവിശ്വ പച്ചക്കറിയെങ്കിലും കൃഷി ചെയ്താൽ വിലക്കയറ്റത്തെ പിടിച്ച് നിർത്താനാകുമെന്നും സന്ദീപ് പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ഹരിഹരൻ, കൃഷി ഓഫിസർ സുവർണ ശ്യാം ,സുനിഷ് നടുവിലയിൽ
ചന്ദ്രൻ പൊയിലിൽ,
രാജേഷ് കൂട്ടാക്കിൽ,
ടി.കെ. കരുണാകരൻ, എം. രാഘവൻ, എസ്.കെ.ബിനു എന്നിവർ പങ്കെടുത്തു. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറിവിത്തുകൾ സൗജന്യമായി കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതായി കൃഷി ഓഫിസർ അറിയിച്ചു.