അത്തോളിയിൽ  ശതം സഫലം ആഘോഷത്തിലും   പരിസ്ഥിതി ദിനാചരണം : വിദ്യാലയങ്ങൾ  കാർബൺ ന്യൂട്രൽ ക്യാമ്പസാക്കി മ
അത്തോളിയിൽ ശതം സഫലം ആഘോഷത്തിലും പരിസ്ഥിതി ദിനാചരണം : വിദ്യാലയങ്ങൾ കാർബൺ ന്യൂട്രൽ ക്യാമ്പസാക്കി മാറ്റണം: പരിസ്ഥിതി പ്രവർത്തകൻ എം എ ജോൺസൺ
Atholi News6 Jun5 min

അത്തോളിയിൽ  ശതം സഫലം ആഘോഷത്തിലും 

പരിസ്ഥിതി ദിനാചരണം : വിദ്യാലയങ്ങൾ

കാർബൺ ന്യൂട്രൽ ക്യാമ്പസാക്കി മാറ്റണം: പരിസ്ഥിതി പ്രവർത്തകൻ  എം എ ജോൺസൺ



സ്വന്തം ലേഖകൻ 



അത്തോളി :വിദ്യാലയങ്ങൾ

കാർബൺ ന്യൂട്രൽ ക്യാമ്പസാക്കി മാറ്റണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എം എ ജോൺസൺ.

അത്തോളി ഗവ.വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ശതം സഫലം ശതാബ്ദി ആഘോഷവേളയിൽഈ വർഷത്തെ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


വിദ്യാലയങ്ങൾ കാർബൺ ന്യൂട്രൽ കാമ്പസാക്കി മാറ്റി ഓക്സിജൻ സമ്പുഷ്ടമാക്കാൻ വനവൽക്കരണമാണ് മാർഗമെന്നും

വനവൽക്കരണം ലോകസമാധാനത്തിനും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശതാബ്ദി ആഘോഷിക്കുന്ന സ്കൂളിൽ 100 ഫലവൃക്ഷതൈകൾ നട്ട് കലാലയം പച്ച പുതപ്പിക്കൽ പദ്ധതി അൽഫോൻസ മാവിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.

 ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാർ നാല് പുരക്കൽ, ഹെഡ്മിസ്ട്രസ് പി പി സുഹറ,ശാന്തി മാവീട്ടിൽ,ഫെഡറൽ ബാങ്ക് മാനേജർ റിത്തു 

എന്നിവർ സംസാരിച്ചു.

കെ പി ഫൈസൽ സ്വാഗതവും

പരിസ്ഥിതി ക്ലബ് കൺവീനർ സോന പി നന്ദിയും പറഞ്ഞു.

സീഡ് ക്ലബ് കൺവീനർ വിവി സജിത ചടങ്ങിന് നേതൃത്വം നൽകി.

Recent News