ജനശ്രീ വർഷികാഘോഷം നടത്തി
അത്തോളി : കൊളക്കാട് തിളക്കം ജനശ്രീ 14ാം വാർഷികാഘോഷവും ഓണാഘോഷവും
മണ്ഡലം കോൺഗ്രസ്
കമ്മിറ്റി ജനറൽ സെക്രട്ടറിയും ജനശ്രീ മണ്ഡലം പ്രവർത്തകനുമായ ഷൗക്കത്ത് അത്തോളി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രവീന്ദ്രൻ ടി.കെ അധ്യക്ഷത വഹിച്ചു.ജനശ്രീ ബ്ലോക്ക് യൂണിയൻ ചെയർമാൻ എകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രജനി വി സ്വാഗതവും ട്രഷറർ മധു നമ്പൂതിരി നന്ദിയും പറഞ്ഞു. ജനശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ കായികപരിപാടികളും നടത്തി.