ഷോക്കറ്റ വിട്ടമ്മയുടെ ജീവൻ രക്ഷിച്ച ആഷിഖിന് അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആദരം
അത്തോളി: മുരിങ്ങ കൊമ്പ് മുറിക്കുന്നതിനിടെ കൊക്ക വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ വീട്ടമ്മയുടെ ജീവൻ സ്വജീവൻ നോക്കാതെ തത്സമയം രക്ഷിച്ച ആഷിഖിന് നാടിൻ്റെ നാനാഭാഗത്തു നിന്നും അനുമോദന വർഷം.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജനും ഭരണ സമിതി അംഗങ്ങളും കൂമുള്ളിയിലെ ആഷിഖിൻ്റെ വീട്ടിലെത്തി
പൊന്നാടയണിയിച്ച് ആദരിച്ചു .
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വൈദ്യുതി ലൈനിൽ തട്ടി കൂമുള്ളിമപ്പുറത്ത് മീത്തൽ ഷീബക്ക് ഷോക്കേറ്റത്.
അപകടത്തിലുണ്ടായ വീഴ്ചയിൽ ഇടുപ്പെല്ലിന് പരുക്കേറ്റ് ഷീബ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. സാമൂഹ്യ പ്രവർത്തകനായ ആഷിഖ് മുമ്പും ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ എർപ്പെട്ടിട്ടുണ്ട്.
2018 ലെ വെള്ളപ്പൊക്കത്തിൽ ജീവൻ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തതിന് താനൂർ നഗരസഭയുടെ പ്രത്യേക പ്രശംസാപത്രവും ലഭിച്ചിരുന്നു. ആഷിഖ് അന്ന് താനൂരിലായിരുന്നു താമസം.