സമീക്ഷ 2023 -24 ' ഒരുങ്ങുന്നു ; ശില്പശാല സംഘടിപ്പിച്ചു
സമീക്ഷ 2023 -24 ' ഒരുങ്ങുന്നു ; ശില്പശാല സംഘടിപ്പിച്ചു
Atholi News19 Jun5 min

'സമീക്ഷ 2023 -24 ' ഒരുങ്ങുന്നു ; ശില്പശാല സംഘടിപ്പിച്ചു 


ബാലുശ്ശേരി : ബാലുശ്ശേരി ശിവപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ നൂറാം വാർഷികത്തിൽ നടപ്പിലാക്കാൻ പോകുന്ന വിദ്യാഭ്യാസ കർമ്മ പരിപാടി 'സമീക്ഷ 2023 -24 ' ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളും സ്കൂൾ രക്ഷിതാക്കളും ഗ്രൂപ്പുകളായി തിരിഞ്ഞു വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി .

ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം പി. പി. പ്രേമ ഉദ്‌ഘാടനം ചെയ്തു

പി.ടി.എ പ്രസിഡന്റ് ഇ .പി . ഷാജി അധ്യക്ഷനായിരുന്നു .

ഡയറ്റ് പ്രിൻസിപ്പാൾ ഡോ: അബ്ദുൽ നാസർ , ഡോ : വാസുദേവൻ , അബ്ബാസ് , ദേവേശൻ പേരൂർ, കെ. കെ. ശിവദാസൻ , വി. എ ലത്തീഫ് , ജറീഷ് , ഡോ: നസീഫ് , സ്കൂൾ പ്രിൻസിപ്പൽ മായ , ഹെഡ്മാസ്റ്റർ പവിത്രൻ എന്നിവർ സംബന്ധിച്ചു.



ഫോട്ടോ:ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം പി. പി. പ്രേമ ഉദ്‌ഘാടനം ചെയ്യുന്നു.

Tags:

Recent News